ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തിന് എസ്‌ഐടിക്ക് ഹൈക്കോടതി ഒരു മാസംകൂടി അനുവദിച്ചു

Last Updated:

എഫ്‌ഐആറിന്റെ പകര്‍പ്പിനായി ഇഡിക്ക് വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

ശബരിമല
ശബരിമല
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ഒരുമാസം കൂടി സമയം നീട്ടി നൽകി. ഇടക്കാല അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കോടതിയിൽ സമർപ്പിച്ചു. കേസിലെ ക്രൈംബ്രാഞ്ച് എഫ്‌ഐആറിന്റെ പകര്‍പ്പിനായി ഇഡിക്ക് വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
എഫ്‌ഐആര്‍ നല്‍കാനാകില്ലെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കാര്യകാരണങ്ങള്‍ വിശദീകരിച്ച് മജിസ്‌ട്രേറ്റ് കോടതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാനും ഇഡിക്ക് നിര്‍ദേശം നല്‍കി. അന്വേഷണം പൂര്‍ത്തീകരിക്കുന്നതിനായി ഒരു മാസം സമയംകൂടി എസ്‌ഐടി ആവശ്യപ്പെടുകയായിരുന്നു. കോടതി ഉത്തരവോടെ കേസില്‍ ജനുവരി ആദ്യവാരംവരെ എസ്‌ഐടിക്ക് ഈ അന്വേഷണവുമായി മുന്നോട്ടുപോകാം.
എ പത്മകുമാറിനെ അറസ്റ്റ് ചെയ്തശേഷമുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ കോടതി മുമ്പാകെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിരിക്കുന്നത്. ഈ ഇടക്കാല അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിശമായി പരിശോധിച്ചു. അടച്ചിട്ട കോടതി മുറിയിലാണ് നടപടികൾ നടന്നത്. ആ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് എസ്‌ഐടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുന്നത്. പ്രമുഖര്‍ ഉള്‍പ്പെടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം പോകേണ്ടതിന്റെ ആവശ്യകതയും എസ്‌ഐടി കോടതിയെ അറിയിച്ചു.
advertisement
നേരത്തേ ആറാഴ്ചത്തെ സമയമാണ് കോടതി അന്വേഷണ സംഘത്തിന് അനുവദിച്ചിരുന്നത്. ഈ സമയപരിധി ഇതിനോടകം അവസാനിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്.
Summary: The Kerala High Court granted the Special Investigation Team (SIT) a one-month extension to complete the investigation procedures in the Sabarimala gold theft case. An interim progress report of the investigation was also submitted to the court. The High Court further directed that the Enforcement Directorate (ED) can once again approach the Magistrate Court for a copy of the Crime Branch FIR in the case.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തിന് എസ്‌ഐടിക്ക് ഹൈക്കോടതി ഒരു മാസംകൂടി അനുവദിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement