ഖാദി ബോർഡ് വൈസ് ചെയർമാന് പുതിയ കാർ; പി.ജയരാജന് ഉയർന്ന സുരക്ഷാ വാഹനത്തിന് 35 ലക്ഷം

Last Updated:

നവംബർ 17 നാണ് ഇത് സംബന്ധിച്ച ഉത്തരവ് വ്യവസായ വകുപ്പ് ഇറക്കിയത്

പി ജയരാജൻ
പി ജയരാജൻ
തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് പുതിയ കാർ. 35 ലക്ഷം രൂപ ഇതിനായി മന്ത്രിസഭ പാസാക്കി. ഉയർന്ന സുരക്ഷാ വാഹനമാണ് വാങ്ങുന്നത്. സിപിഎം സംസ്ഥാന സമിതിയംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ ജയരാജന്റെ ശാരീരിക അവസ്ഥ കൂടെ പരിഗണിച്ചാണ് ഈ തീരുമാനം.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയർമാനായ ഖാദി ഡയറക്ടർ ബോർഡാണ് വൈസ് ചെയർമാന് വേണ്ടി  പരമാവധി 35 ലക്ഷം രൂപയുടെ കാർ വാങ്ങാൻ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി. പത്ത് വർഷം പഴക്കമുള്ള വാഹനത്തിന് പകരമാണ് പുതിയത് വാങ്ങുന്നത്.
33 ലക്ഷത്തോളം വില വരുന്ന ഇന്നോവ ക്രിസ്റ്റയാണ് വാങ്ങാനായി തീരുമാനിച്ചിരിക്കുന്നത്. ഇതിനാലാണ് വാഹനത്തിന്റെ വില 35 ലക്ഷമാക്കിയിരിക്കുന്നത് എന്നാണ് സൂചന. ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളിലൊന്നാണ് ക്രിസ്റ്റ.
advertisement
നവംബർ 17 നാണ് ഇത് സംബന്ധിച്ച ഉത്തരവ് വ്യവസായ വകുപ്പ് ഇറക്കിയത്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനം വാങ്ങുന്നതിനെതിരായി നവംബർ നാലിന് ചീഫ് സെക്രട്ടറിയും നവംബർ ഒൻപതിന് ധനവകുപ്പും ഉത്തരവിറക്കിയിരുന്നു.
ഇതിനിടയിലാണ് ഈ നീക്കം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ 4 കാറുകൾ ഹൈക്കോടതി ജഡ്ജിമാർക്ക് വേണ്ടി വാങ്ങാനും തീരുമാനിച്ചിരുന്നു.
advertisement
സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന വാർത്തകൾക്കിടെയാണ് അധികാരികൾക്ക് പുതിയ കാറുകൾ വാങ്ങാനുള്ള നീക്കം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഖാദി ബോർഡ് വൈസ് ചെയർമാന് പുതിയ കാർ; പി.ജയരാജന് ഉയർന്ന സുരക്ഷാ വാഹനത്തിന് 35 ലക്ഷം
Next Article
advertisement
Aishwarya Lekshmi |  ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
Aishwarya Lekshmi | ഇത് നരകമായി; ആളുകൾ മറന്നാലും പ്രശ്നമില്ലെന്ന് സോഷ്യൽ മീഡിയ ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി
  • ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയ ഉപേക്ഷിച്ചതായി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

  • സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസിലാക്കി, ജീവിതത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

  • സോഷ്യൽ മീഡിയ വിട്ടുനിൽക്കുന്നത് മികച്ച ബന്ധങ്ങളും സിനിമയും ഉണ്ടാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷ.

View All
advertisement