രാജ്യത്തെ അറിയപ്പെടുന്ന മോഡലായ മലയാളി; ലോകയിൽ സോഫയിൽ ഇരുന്നഭിനയിച്ച ആ നടൻ ഇദ്ദേഹമാണ്
- Published by:meera_57
- news18-malayalam
Last Updated:
ഒരു പേരോ ഡയലോഗോ പോലുമില്ലാതെ സോഫയിലിരുന്ന അപ്പിയറൻസിലൂടെ മാത്രം പ്രേഷകരുടെ കൈയ്യടി കിട്ടിയ കഥാപാത്രം
കല്യാണി പ്രിയദർശൻ നായികയായി വേഷമിട്ട 'ലോക: ചാപ്റ്റർ 1 ചന്ദ്ര'യിൽ (Lokah: Chapter 1 Chandra) പ്രേക്ഷകർ ശ്രദ്ധിച്ച ഒരു കഥാപാത്രമുണ്ട്. ഒരു പേരോ ഡയലോഗോ പോലുമില്ലാതെ സോഫയിലിരുന്ന അപ്പിയറൻസിലൂടെ മാത്രം പ്രേഷകരുടെ കൈയ്യടി കിട്ടിയ കഥാപാത്രം. ഷിബിൻ എസ്. രാഘവ് എന്നാണ് ഈ നടൻ്റെ പേര്. മലയാളിയും, തൃശൂർ സ്വദേശിയുമായ ഷിബിൻ ബോളിവുഡ് അടക്കം ഇന്ത്യയിലെ പ്രമുഖനായ മോഡലാണ്.
മോഡലിംഗിൽ നിന്നും ലോക സംവിധായകൻ ഡൊമിനിക്ക് ഇദ്ദേഹത്തെ വെള്ളിത്തിരയിലെത്തിച്ചത് വെറുതേ ആയില്ല. അത്രമാത്രം സ്വീകാര്യത ഈ കഥാപാത്രത്തിനു ലഭിച്ചു. ഈ നടൻ വീണ്ടും ക്യാമറക്കുമുന്നിലെത്തുകയാണ്.
മാർക്കോക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ചിത്രത്തിലാണ് ഷിബിൻ അഭിനയിക്കുന്നത്.
ലോകയിൽ സോഫയിൽ ഇരുന്നു മാത്രമായിരുന്നു പ്രകടനമെങ്കിൽ കാട്ടാളനിൽ സിംഹാസനത്തിലേക്ക് എത്തുകയാണ് ഈ നടൻ. അത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ക്യൂബ്സ് എൻ്റർടൈൻമെൻ്റ് ഷിബിനു നൽകിയിരിക്കുന്നത്. ആൻ്റണി വർഗീസ് (പെപ്പെ) നായകനാകുന്ന ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും ഇൻഡ്യൻ സ്കീനിലെ മികച്ച പ്രതിഭകളുടെ നിറസാന്നിദ്ധ്യമാണുള്ളത്.
advertisement
മാർക്കോക്കു മുകളിൽ കിടപിടിക്കാവുന്ന ആക്ഷൻ രംഗങ്ങളും, സാങ്കേതിക മികവുമായാണ് 'കാട്ടാളൻ' എത്തുക. വൻ മുടക്കുമുതലിൽ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ അവസാനം ആരംഭിക്കുന്നു. ഇന്ത്യക്കകത്തും പുറത്തുമായാണ് ചിത്രീകരണം പൂർത്തിയാകുക. പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Shibin S. Raghav is a Malayali actor cum model who made a cameo appearance in the pan-Indian Malayalam movie Lokah: Chapter 1 Chandra
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 14, 2025 11:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
രാജ്യത്തെ അറിയപ്പെടുന്ന മോഡലായ മലയാളി; ലോകയിൽ സോഫയിൽ ഇരുന്നഭിനയിച്ച ആ നടൻ ഇദ്ദേഹമാണ്