advertisement

Kerala Gold Price|‌ സ്വർണവില താഴേക്കില്ല; ഇന്നത്തെ നിരക്ക് അറിയാം

Last Updated:

കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 87,245 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം

സ്വർണവില
സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഗ്രാമിന് 10,190 രൂപയും പവന് 81,520 രൂപയുമാണ് വില. സെപ്റ്റംബർ മാസത്തിൽ റെക്കോർഡ് നിരക്കിലാണ് സ്വർണവില വില്പന നടക്കുന്നത്.
സെപ്റ്റംബർ 9ന് ആണ് സ്വർണവില ഗ്രാമിന് 10,000 കടന്നത്. 9705 രൂപയ്ക്ക് ആണ് ഈ മാസം വ്യാപാരം ആരംഭിച്ചിരുന്നത്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമോയെന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ.
കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 87,245 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 80000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും.
advertisement
ഭൗമരാഷ്ട്ര സംഘർഷങ്ങൾ, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ കാരണങ്ങളെല്ലാം സ്വർണം സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിക്കുന്നതാണ് വില വർധനവിന്റെ പ്രധാന കാരണം. ഓൺലൈൻ ട്രേഡിങ്ങിലെ നിക്ഷേപകർ ഇപ്പോഴും ഹോൾഡ് ചെയ്യപ്പെടുന്നതും വിലവർധനവിന് കാരണമായി. അന്താരാഷ്ട്ര സ്വർണവില 3670 കടന്ന് മുന്നോട്ട് പോയാൽ 3800 ഡോളറിലേക്ക് എത്തുമെന്നുള്ള സൂചനകൾ ആണ് വരുന്നത്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 143 രൂപയും കിലോഗ്രാമിന് 1,43,000 രൂപയുമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Price|‌ സ്വർണവില താഴേക്കില്ല; ഇന്നത്തെ നിരക്ക് അറിയാം
Next Article
advertisement
'അമേരിക്കയുമായി ചേർന്നുള്ള ആക്രമണം ഇറാനിലെ ഭീകര ഭരണകൂടമുയർത്തുന്ന ഭീഷണി ഇല്ലാതാക്കും' നെതന്യാഹു 
'അമേരിക്കയുമായി ചേർന്നുള്ള ആക്രമണം ഇറാനിലെ ഭീകര ഭരണകൂടമുയർത്തുന്ന ഭീഷണി ഇല്ലാതാക്കും' നെതന്യാഹു 
  • ഇസ്രായേൽ-അമേരിക്ക സംയുക്ത സൈനിക നടപടി ഇറാനിലെ ഭീകര ഭരണകൂടം ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കും

  • 47 വർഷമായി അയത്തുള്ള ഭരണകൂടം ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ ഭീഷണിയുയർത്തിയെന്ന് നെതന്യാഹു

  • ഇറാന്റെ ആണവായുധ ലക്ഷ്യങ്ങൾ ആഗോള സുരക്ഷയ്ക്കും ആഭ്യന്തര രാഷ്ട്രീയ മാറ്റത്തിനും വഴിതുറക്കും

View All
advertisement