ബൈക്കിന് പിന്നിലിരുന്ന് പോകുന്ന സ്ത്രീകള്‍ ഇക്കാര്യം ശ്രദ്ധിക്കണേ ! മുന്നറിയിപ്പുമായി കേരളാ പോലീസ്
- Published by:Arun krishna
- news18-malayalam
Last Updated:
യാത്ര തുടങ്ങുന്നതിന് മുമ്പ് ഈവക മുൻകരുതലുകൾ ഉറപ്പു വരുത്തണമെന്നും യാത്രക്കിടയില്‍ ശ്രദ്ധവേണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്‌ത്രീകൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. സാരിയുടെയോ ഷാളിന്റെയോ അറ്റം പിൻചക്രത്തിൽ കുരുങ്ങി അപകടങ്ങൾ ഉണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. അതുപോലെ കഴുത്തിൽ ഷാൾ ചുറ്റിക്കെട്ടിയിടാതിരിക്കുക. അബദ്ധത്തിൽ എവിടെയെങ്കിലും കുരുങ്ങിയാൽ അപകടം ദാരുണമായിരിക്കുമെന്നും പോലീസ് വ്യക്തമാക്കി. യാത്ര തുടങ്ങുന്നതിന് മുമ്പ് ഈവക മുൻകരുതലുകൾ ഉറപ്പു വരുത്തണമെന്നും യാത്രക്കിടയില്‍ ശ്രദ്ധവേണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
മോട്ടോർ വാഹന നിയമപ്രകാരം ഇരുചക്രവാഹനത്തിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്നവർക്കു പിടിക്കാവുന്ന വിധത്തിൽ ഓടിക്കുന്ന ആളുടെ പിന്നിൽ വാഹനത്തിന്റെ വശത്തായി കൈപിടിയും പാദങ്ങൾ വയ്‌ക്കാൻ ഫുട് റെസ്‌റ്റും പിന്നിലിരിന്ന് യാത്ര ചെയ്യുന്നയാളുടെ വസ്‌ത്രങ്ങൾ ചക്രത്തിന്റെ ഉള്ളിലേക്കു കടക്കാത്ത വിധം ചക്രത്തിന്റെ പകുതിയോളം മൂടുന്ന സാരിഗാർഡും നിർബന്ധമാണെന്നും കേരളാ പോലീസ് ഓര്‍മിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Apr 29, 2023 5:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബൈക്കിന് പിന്നിലിരുന്ന് പോകുന്ന സ്ത്രീകള്‍ ഇക്കാര്യം ശ്രദ്ധിക്കണേ ! മുന്നറിയിപ്പുമായി കേരളാ പോലീസ്









