കേരള സർവ്വകലാശാല ബിരുദ പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തി; വിദ്യാർഥികൾ ആശങ്കയിൽ

Last Updated:

സമാന്തര പഠനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കാൻ കേരള സർവകലാശാല തയ്യാറാകാത്തതിൽ വിദ്യാർഥികൾ ആശങ്കയിൽ

ബിരുദ കോഴ്സിന് പ്രൈവറ്റ് രജിസ്ട്രേഷൻ വഴി സമാന്തര പഠനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കാൻ കേരള സർവകലാശാല തയ്യാറാകാത്തതിൽ വിദ്യാർഥികൾ ആശങ്കയിൽ. എംജി, കാലിക്കറ്റ്, കണ്ണൂർ, സർവ്വകലാശാലകൾ പ്രൈവറ്റ് സ്റ്റേഷൻ വഴി ഡിഗ്രി, പിജി പഠനത്തിനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ കേരള സർവകലാശാല വിദൂര വിദ്യാഭ്യാസത്തിലൂടെയു ള്ള പഠനത്തിന് മാത്രമേ അനുവാദം നൽകിയിട്ടുള്ളൂ. ഇത് സ്വാശ്രയ കോളേജുകളെ സഹായിക്കുവാനാ ണെന്ന് ആക്ഷേപം ശക്തമാണ്.
മുൻവർഷങ്ങളിലേതു പോലെ പ്രൈവറ്റ് പഠനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നിർദ്ദേശം സർവകലാശാല ഓഫീസ് മുന്നോട്ടുവച്ചുവെങ്കിലും വൈസ് ചാൻസലറും ചില സിൻഡിക്കേറ്റ് അംഗങ്ങളും എതിർപ്പ് പ്രകടിപ്പിച്ചു എന്നാണ് സർവകലാശാല ഉദ്യോഗസ്ഥർ പറയുന്നത്. പ്രൈവറ്റ് രജിസ്ട്രേഷനിലൂടെയുള്ള പഠനത്തിന് യു.ജി.സി യിൽ വ്യവസ്ഥയില്ലെന്ന മറുവാദമാണ് സർവകലാശാലാ അധികൃതർ ഉന്നയിക്കുന്നത്.
1975 മുതൽ കേരളത്തിലെ എല്ലാ സർവകലാശാലകളിലും തുടരുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ കേരള മാത്രമായി നിർത്തലാക്കുന്നത് മുൻകൂട്ടിയറിയിക്കേണ്ട ബാധ്യത സർവ്വകലാശാലയ്ക്ക് ഉണ്ടായിരുന്നുവെന്ന് വിദ്യാർത്ഥികളും പാരലൽ കോളേജ് നടത്തിപ്പുകാരും പരാതിപ്പെടുന്നു. വിദൂര വിദ്യാഭ്യാസ പഠനത്തിലൂടെയുള്ള രജിസ്ട്രെഷന് ഭീമമായ തുക കേരള സർവകലാശാല ഈടാക്കുന്നതല്ലാതെ വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികളോ കോച്ചിങ്ങോ കൃത്യമായി ലഭിക്കുന്നില്ലെന്നതുകൊണ്ട് വിദ്യാർത്ഥികൾ പ്രൈവറ്റ് രജിസ്ട്രേഷനിലൂടെ പാരലൽ കോളേജുകളിൽ പഠിച്ചാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.
advertisement
കേരളത്തിലെ ഇതര സർവകലാശാലകളിലേ തുപോലെ കേരളയിലും പ്രൈവറ്റ് രെജിസ്ട്രേഷൻ വഴിയുള്ള പഠനത്തിന് അനുമതി തുടരാൻ നടപടി കൈക്കൊള്ളണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി വിദ്യാഭ്യാസമന്ത്രിയോട് അഭ്യർത്ഥിച്ചു. കേരള സർവകലാശാല വൈസ് ചാൻസലറോടും നിവേദനത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടു. സർവകലാശാലയുടെ തീരുമാനം വൈകുന്നത് വിദ്യാർത്ഥികൾക്കും അതൃപ്തിയും ആശങ്കയും ശക്തമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള സർവ്വകലാശാല ബിരുദ പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തി; വിദ്യാർഥികൾ ആശങ്കയിൽ
Next Article
advertisement
ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പെടുക്കണോ? 'യൂസീഡിനും സീഡിനും' അപേക്ഷിക്കാനവസരം
ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പെടുക്കണോ? 'യൂസീഡിനും സീഡിനും' അപേക്ഷിക്കാനവസരം
  • ഇന്ത്യയിലെ മികച്ച ഡിസൈൻ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ യൂസീഡ്, സീഡ് പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

  • 2026 ജനുവരി 18-ന് യൂസീഡ്, സീഡ് പരീക്ഷകൾ നടക്കും; കേരളത്തിൽ 27 പരീക്ഷാ കേന്ദ്രങ്ങൾ.

  • ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31; പിഴ കൂടാതെ അപേക്ഷിക്കാം.

View All
advertisement