Kerala Weather Update| മഴ വീണ്ടും ശക്തി പ്രാപിക്കുന്നു; ഏഴ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

Last Updated:

അടുത്ത 3 മണിക്കൂറിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത

പ്രതീകാതമക ചിത്രം
പ്രതീകാതമക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകാൻ സാധ്യത. കനത്ത മഴ കണക്കിലെടുത്ത് ഏഴ് ജില്ലകൾക്ക് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലർട്ട്.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ 25/09/2025 മുതൽ 27/09/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
advertisement
25/09/2025 & 27/09/2025: കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update| മഴ വീണ്ടും ശക്തി പ്രാപിക്കുന്നു; ഏഴ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത
Next Article
advertisement
വാട്സാപ് കാമുകിയെ മാളിൽ കാണാനെത്തി; വാഷ്റൂമിൽ പോയി വന്നപ്പോഴേക്കും  സ്കൂട്ടറുമായി കാമുകി മുങ്ങി
വാട്സാപ് കാമുകിയെ മാളിൽ കാണാനെത്തി; വാഷ്റൂമിൽ പോയി വന്നപ്പോഴേക്കും സ്കൂട്ടറുമായി കാമുകി മുങ്ങി
  • വാട്സാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട കാമുകനെ കാണാനെത്തിയ യുവതി സ്കൂട്ടർ തട്ടിയെടുത്ത് മുങ്ങി.

  • കാമുകന്റെ ചെലവിൽ മാളിൽ സമയം ചെലവഴിച്ച യുവതി, വാഷ്റൂമിൽ പോയപ്പോൾ സ്കൂട്ടർ കൊണ്ടുപോയി.

  • കാമുകൻ കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി; സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നു.

View All
advertisement