'വഖഫ് ഭേദഗതി ബില്ലിലെ ഇടക്കാലവിധി പ്രതീക്ഷ നൽകുന്നത്': കെഎൻഎം
- Published by:Rajesh V
- news18-malayalam
Last Updated:
രാജ്യത്തെ മുസ്‌ലിം സമൂഹത്തിന്റെ വഖഫ് സ്വത്തുക്കൾ അധീനപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിയുടെ ഇടക്കാല വിധിയെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു
കോഴിക്കോട്: വഖഫ് ഭേദഗതി ബിൽ ഇടക്കാല സുപ്രീംകോടതി വിധിയിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. മൊത്തത്തിൽ വിധിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം വരികൾക്കിടയിൽ അപകടം ഒളിഞ്ഞു കിടപ്പുണ്ടോ എന്ന് നിയമ വിദഗ്ധർ സൂക്ഷമമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ മുസ്‌ലിം സമൂഹത്തിന്റെ വഖഫ് സ്വത്തുക്കൾ അധീനപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിയുടെ ഇടക്കാല വിധിയെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു. ഇടക്കാല വിധിയിൽ അമിതാഹ്ലാദം പ്രകടിപ്പിച്ച് ഈ കേസിനെ നിസ്സാരമാക്കി കാണരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മുസ്‌ലിം സമൂഹത്തിന്റെ വഖഫ് സംവിധാനം പൂർണമായും സംരക്ഷിക്കപെടുന്ന വിധിക്ക് വേണ്ടി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നത നീതിപീഠത്തിൽ നിന്ന് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം നീതി പ്രതീക്ഷിക്കുന്നുണ്ട്.രാജ്യത്തെ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മൂലധനവുമായി ബന്ധപ്പെട്ട വഖഫ് ഭേദഗതി ബിൽ കേസ് വളരെ ഗൗരവത്തോടുകൂടി പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 16, 2025 11:29 AM IST