ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി എറണാകുളം ജില്ലാ പഞ്ചായത്ത്: 108 പേർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
"ഭിന്നശേഷിസൗഹൃദ വികസനം എന്ന കാഴ്ചപ്പാടോടെയാകണം നമ്മുടെ നാടിൻ്റെ ഒരോ വികസന പ്രവർത്തനങ്ങൾ."
ഒരു കോടിയിലധികം രൂപ ചെലവഴിച്ച് 108 ഭിന്നശേഷിക്കാർക്ക് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. സമൂഹത്തിൽ പ്രത്യേക പരിഗണന ലഭിക്കേണ്ട പാർശ്വവൽക്കരിക്കപ്പെടുന്ന ജനസമൂഹത്തെ ചേർത്തുപിടിക്കുന്നത് മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ മുച്ചക്ര വാഹനങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിസൗഹൃദ വികസനം എന്ന കാഴ്ചപ്പാടോടെയാകണം നമ്മുടെ നാടിൻ്റെ ഒരോ വികസന പ്രവർത്തനങ്ങളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മനുഷ്യരുടെ വേദനകളും പ്രയാസങ്ങളും തിരിച്ചറിഞ്ഞ് മനുഷ്യമുഖമുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിൽ എറണാകുളം ജില്ലാ പഞ്ചായത്ത് സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ഒരു കോടിയിലധികം രൂപ ചെലവഴിച്ച് 108 പേർക്കാണ് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തത്.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ അധ്യക്ഷനായി. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ജി. ഡോണോ, എം.ജെ. ജോമി, സനിത റഹിം, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എസ് അനിൽകുമാർ, ശാരദ മോഹൻ, ഷൈനി ജോർജ്, ഷാന്റി അബ്രഹാം, എം.ബി. ഷൈനി, ലിസി അലക്സ്, യേശുദാസ് പറപ്പിള്ളി, ഷൈമി വർഗീസ്, ഷാരോൺ പനക്കൽ, കെ.വി. അനിത, പി.എം. നാസർ, ഉമാ മഹേശ്വരി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജോൺ ജോഷി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷെഫീക്ക്, സിനോ സേവി, ഹനീഷ് പി എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 20, 2025 10:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി എറണാകുളം ജില്ലാ പഞ്ചായത്ത്: 108 പേർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു