കളമശ്ശേരി കാർഷികോത്സവം: ഹരിതകർമ സേന സംഗമം ഉദ്ഘാടനം ചെയ്ത് മന്ത്രി പി. രാജീവ്

Last Updated:

മണ്ഡലത്തിലെ മുഴുവൻ ഹരിതകർമ സേനാംഗങ്ങളെയും മന്ത്രി ആദരിച്ചു.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഹരിതകർമ സേന സംഗമം ഉദ്ഘാടനം ചെയ്തു.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഹരിതകർമ സേന സംഗമം ഉദ്ഘാടനം ചെയ്തു.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഹരിതകർമ സേന സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ ശുചിത്വം നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ഹരിതകർമ സേന കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ അവിഭാജ്യഘടകമാണെന്നു മന്ത്രി പറഞ്ഞു. ചാക്കോളാസ് ഗ്രൗണ്ടിൽ മൂന്നാമത് കളമശ്ശേരി കാർഷികോത്സവത്തിൻ്റെ ഭാഗമായി ഹരിതകർമ സേന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി 20 സംഗമങ്ങളാണ് നടത്തിയത്. എല്ലാ വകുപ്പുകളുടെയും സഹകരണത്തിലാണ് പദ്ധതിയെ വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞത്.
നമ്മുടെ മണ്ഡലത്തിൽ ശുചിത്വത്തിൽ മികച്ച റാങ്കിങ്ങോടെ മുന്നോട്ട് പോകുന്നതിൽ ഹരിത കർമ സേനാംഗങ്ങളുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ മുഴുവൻ ഹരിതകർമ സേനാംഗങ്ങളെയും മന്ത്രി ആദരിച്ചു. മണ്ഡലത്തിലെ മാലിന്യക്കൂന ഒഴിവാക്കുന്നതിനായി സർക്കാർ ഒമ്പതു കോടി രൂപ അനുവദിച്ചു. ടെണ്ടർ നടപടികൾ പൂർത്തിയാക്കി ബയോ മൈനിങ് പ്രവർത്തനങ്ങൾ നടത്തി വരുകയാണെന്നും മന്ത്രി സൂചിപ്പിച്ചു. സംഗമത്തിൽ ഏലൂർ നഗരസഭ ചെയർമാൻ എ ഡി സുജിൽ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ വി എം ശശി, കൃഷിക്ക് ഒപ്പം കളമശ്ശേരി കൺവീനർ എം പി വിജയൻ, സംഗമം സബ് കമ്മിറ്റി കൺവീനർ നാസർ മഠത്തിൽ, കാന്തല്ലൂർ മില്ലറ്റ്സ് കോഡിനേറ്റർ ഡോ ജോഷി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
കളമശ്ശേരി കാർഷികോത്സവം: ഹരിതകർമ സേന സംഗമം ഉദ്ഘാടനം ചെയ്ത് മന്ത്രി പി. രാജീവ്
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement