1300 പേർക്ക് നേരിട്ട് ജോലി; അവിഗ്ന ലോജിസ്റ്റിക്സ് പാർക്കിൽ 40% തൊഴിൽ പ്രദേശവാസികൾക്ക്
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
ചടങ്ങിൽ അവിഗ്ന വെയർ ഹൗസിങ് പ്രൊജക്ടിൻ്റെ ശിലാസ്ഥാപനം മന്ത്രി പി രാജീവ് നിർവഹിച്ചു.
അങ്കമാലിക്ക് സമീപം പുളിയനത്ത് അവിഗ്ന ലോജിസ്റ്റിക്സ് പാർക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ച് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. പാറക്കടവ് ഗ്രാമ പഞ്ചായത്തിൽ ഇതുപോലെ വലിയൊരു സംവിധാനം ആരംഭിക്കുന്നത് ആദ്യമായാണ്. അഞ്ച് ചതുരശ്ര അടി വിസ്തൃതിയിലാണ് ലോജിസ്റ്റിക്സ് പാർക്ക് തയ്യാറാക്കിയിരിക്കുന്നത്. ഉദ്ഘാടനം ചെയ്യുന്നതിന് മുൻപ് തന്നെ മുഴുവൻ സ്ഥലവും വലിയ കമ്പനികൾ ഏറ്റെടുത്ത് കഴിഞ്ഞു. ഇതു വഴി 1300 പേർക്ക് നേരിട്ടും 400-ഓളം പേർക്ക് അല്ലാതെയും തൊഴിൽ നൽകാൻ സാധിച്ചിട്ടുണ്ട്.
ഇതിൽ 40 ശതമാനവും പ്രദേശ വാസികളാണ് എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ മികച്ച കണക്ടിവിറ്റി യാഥാർത്ഥ്യമാകുന്നതിലൂടെ കൂടുതൽ ചെറുപ്പക്കാർക്ക് കൂടി തൊഴിൽ ലഭിക്കും. വ്യവസായ വകുപ്പിൻ്റെ പുതിയ ചട്ട ഭേദഗതിയിലൂടെ വീടിൻ്റെ 50 ശതമാനം ഭാഗത്ത് സംരംഭം നടത്താനാകും. ഒഴിഞ്ഞു കിടക്കുന്ന വീടാണെങ്കിൽ, 100 ശതമാനവും ഉപയോഗിക്കാനാകും. ഇത് വഴി ഓരോ വീട്ടിലേക്കും തൊഴിൽ എത്തിക്കാൻ സാധിക്കും. ഇതിന് വേണ്ട നൈപുണ്യ വികസനത്തിന് സർക്കാർ പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു.
advertisement
ചടങ്ങിൽ അവിഗ്ന വെയർ ഹൗസിങ് പ്രൊജക്ടിൻ്റെ ശിലാസ്ഥാപനവും മന്ത്രി പി രാജീവ് നിർവഹിച്ചു. ലോജിസ്റ്റിക്സ് പാർക്കിൽ നടന്ന ചടങ്ങിൽ അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ് രാജശേഖരൻ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. റോജി എം ജോൺ എം.എൽ.എ., പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.വി. ജയദേവൻ, വാർഡ് അംഗം രാജമ്മ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ്, അവിഗ്ന ഗ്രൂപ്പ് ഡയറക്ടർ ആർ നവീൻ മണിമാരൻ, ബിനയ് ഝാ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുബോധ് മിശ്ര തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
November 04, 2025 8:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
1300 പേർക്ക് നേരിട്ട് ജോലി; അവിഗ്ന ലോജിസ്റ്റിക്സ് പാർക്കിൽ 40% തൊഴിൽ പ്രദേശവാസികൾക്ക്


