കാഞ്ഞൂർ പഞ്ചായത്തിലെ നമ്പിള്ളിക്കുളം നവീകരിച്ച് നാടിന് സമർപ്പിച്ചു
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
സംരക്ഷണ ഭിത്തി, നടപ്പാത, അലങ്കാര സസ്യങ്ങൾ നട്ടുപിടിപ്പിക്കൽ, അലങ്കാര ലൈറ്റുകൾ സ്ഥാപിക്കൽ, സൗന്ദര്യവത്ക്കരണം തുടങ്ങിയ നവീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്.
കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ നവീകരിച്ച നമ്പിള്ളിക്കുളം നാടിന് സമർപ്പിച്ചു. അൻവർ സാദത്ത് എം എൽ എ ഉദ്‌ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചുത്രേസ്യ തങ്കച്ചൻ അധ്യക്ഷയായി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 24 ലക്ഷം രൂപ ചെലവഴിച്ചാണ് കാഞ്ഞൂർ പന്തക്കൽ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന നമ്പിള്ളി കുളത്തിൻ്റെ നവീകരണം പൂർത്തിയാക്കിയത്. 22 സെൻ്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കുളം പ്രകൃതിക്ക് കോട്ടം വരുത്താത്ത രീതിയിലാണ് പുനർ നിർമ്മിച്ചിരിക്കുന്നത്. സംരക്ഷണ ഭിത്തി, നടപ്പാത, അലങ്കാര സസ്യങ്ങൾ നട്ടുപിടിപ്പിക്കൽ, അലങ്കാര ലൈറ്റുകൾ സ്ഥാപിക്കൽ, സൗന്ദര്യവത്ക്കരണം തുടങ്ങിയ നവീകരണ പ്രവർത്തനങ്ങളാണ് നടത്തിയത്.
കുളത്തിൻ്റെ സമീപത്തുള്ള പഞ്ചായത്ത് മിച്ച ഭൂമിയിൽ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഓപ്പൺ ജിം കൂടി ഒരുങ്ങുന്നുണ്ട്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു കാവുങ്ങ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രിയ രഘു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസി ജിജോ, വാർഡ് മെമ്പർമാരായ കെ എൻ കൃഷ്ണകുമാർ, ചന്ദ്രമതി രാജൻ, സംഘാടകസമിതി ചെയർമാൻ എം കെ ലെനിൻ, കോ ഓഡിനേറ്റർ അപ്പുക്കുട്ടൻ നായർ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 04, 2025 1:26 PM IST