എറണാകുളം ജില്ലയിൽ വിപുലമായ പരിപാടികളോടെ ലോക കാഴ്ചദിനം ആചരിച്ചു
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
'നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കൂ' എന്നതാണ് ഈ വര്‍ഷത്തെ കാഴ്ച ദിന സന്ദേശം.
എറണാകുളം ജില്ലയിൽ വിപുലമായ പരിപാടികളോടെ ലോക കാഴ്ചദിനം ആചരിച്ചു. ഫോർട്ട് കൊച്ചി വൈ.എം.സി.എ. ഹാളിൽ നടന്ന പരിപാടി കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ കാഴ്ച പരിശോധന, ഗ്ലൂക്കോമ സ്ക്രീനിംഗ്, റെറ്റിന ടെസ്റ്റ് തുടങ്ങി സൗകര്യങ്ങൾ ഒരുക്കിയിരുന്നു. തിമിരം ഉള്ളവർക്ക് തുടര്‍ ചികിത്സ സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) എറണാകുളം, ജില്ലാ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടി, ദേശീയ ആരോഗ്യ ദൗത്യം എറണാകുളം, ഫോർട്ട് കൊച്ചി താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ലോക കാഴ്ചദിനം സംഘടിപ്പിച്ചത്. 'നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കൂ' എന്നതായിരുന്നു ഈ വര്‍ഷത്തെ കാഴ്ച ദിന സന്ദേശം. കൊച്ചി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ് അധ്യക്ഷനായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആൻ്റണി കുരീതറ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാ ദേവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്ന കുമാരി, ഡിസ്ട്രിക്ട് ഓഫ്‌താല്‍മിക്ക് കോ-ഓഡിനേറ്റര്‍ ജീജ പി. സദാശിവന്‍, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.പി. ജോബി, ഡോ. വിജയകുമാരി, ഫോര്‍ട്ട് കൊച്ചി എസ്.എച്ച്.ഒ എം.എസ്. ഫൈസല്‍ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 10, 2025 6:50 PM IST