Rishab Shetty | സിനിമ കാണാൻ വന്ന പെണ്ണ് ഭാര്യയായി; ഋഷഭ് ഷെട്ടിയുടെയും ഭാര്യയുടെയും പ്രണയകഥ

Last Updated:
പ്രഗതിയുടെ വിധി മാറിമറിയുന്ന സിനിമ കാണലായിരുന്നു അത്. ഋഷഭ് ഷെട്ടിയുടെയും ഭാര്യയുടെയും പ്രണയകഥ
1/6
'കാന്താര- ചാപ്റ്റർ വൺ' (Kantara- Chapter 1) സിനിമയുടെ ഗംഭീര വിജയത്തിന്റെ ഇടയിലാണ് നടൻ ഋഷഭ് ഷെട്ടി (Rishab Shetty). ചിത്രം ബോക്സ് ഓഫീസ് വിജയം എന്ന് കണ്ടതും ഭാര്യ പ്രഗതിയെയും കൂട്ടി രാജ്യം ചുറ്റിക്കറങ്ങാൻ ഇറങ്ങിയിരിക്കുകയാണ് നടൻ. ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്. ഷെട്ടിയുടെ ക്രിയേറ്റിവ് കൊളാബറേറ്റർ കൂടിയാണ് പ്രഗതി. ഈ സിനിമയുടെ കോസ്റ്റ്യൂം ഡിസൈനർ എന്ന നിലയിൽ കൂടി അവർ പ്രവർത്തിക്കുന്നുണ്ട്. ചിത്രത്തിലെ വേറിട്ട ലുക്കുകൾക്ക് പിന്നിൽ പ്രഗതിയുടെ കൈകളുണ്ട്. ഡൽഹിയിൽ നടന്ന വിജയാഘോഷത്തിലും പ്രഗതി പങ്കെടുത്തു. ജീവിതത്തിലും കലയിലും 2014 മുതൽ പ്രഗതി ഋഷഭ് ഷെട്ടിയുടെ കൂടെയുണ്ട്

advertisement
2/6
സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങിയത് പോലെത്തന്നെയാണ് ഋഷഭ് ഷെട്ടിയുടെയും ഭാര്യയുടെയും പ്രണയകഥയുടെ തുടക്കവും. ഋഷഭിന്റെ 'ഉളിടവരു കണ്ടന്തേ' എന്ന 2014 ചിത്രത്തിൽ സുഹൃത്തായ രക്ഷിത് ഷെട്ടിയായിരുന്നു നായകൻ. ഈ രക്ഷിത് ഷെട്ടിയുടെ കടുത്ത ആരാധികയായിരുന്നു പ്രഗതി. അതുകൊണ്ടു തന്നെ കൂട്ടുകാരികളെയും കൊണ്ട് സിനിമ കാണാൻ പ്രഗതി വന്നിരുന്നു. എന്നാൽ, പ്രഗതിയുടെ വിധി മാറിമറിയുന്ന സിനിമ കാണലായിരുന്നു അത്. രക്ഷിതുമായി ഫോട്ടോ എടുക്കാൻ ആള് കൂടിയതും, സംവിധായകൻ ഋഷഭ് ഷെട്ടി, നായകനെയും നായികയെയും നടുവിൽ നിർത്തി വഴിമാറി നിന്നുകൊടുത്തു (തുടർന്ന് വായിക്കുക)

3/6
  "ഞാൻ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു. അന്നേരം ഞങ്ങളുടെ ഭാഷയിൽ ഒരാൾ 'നമ്മുടെ നാട്ടിലെ ആൺകുട്ടികൾ നല്ല സിനിമ ചെയ്യുന്നുണ്ട്" എന്ന് പറയുന്നത് ഋഷഭ് ഷെട്ടിയുടെ കാതിൽപ്പതിച്ചു. അതൊരു സ്ത്രീ ശബ്ദമായിരുന്നു. 'അതാരെന്നു കാണാൻ ഞാൻ തിരിഞ്ഞു നോക്കി. എല്ലാവരും താരങ്ങളുടെ കൂടെ പോസ് ചെയ്തപ്പോൾ, ഇവൾ മാത്രം എന്റെ കൂടെ നിന്നും ചിത്രം പകർത്താൻ മുന്നോട്ടുവന്നു. ആ ചിത്രം ഇപ്പോഴും എന്റെ പക്കൽ ഉണ്ടെന്നു കരുതുന്നു,"' ഋഷഭ് പറയുന്നു

4/6
ആ പരിചയം അവർ ഫേസ്ബുക്കിലൂടെ തുടർന്നു. സ്പെഷലായി എന്തോ അവർക്കിടയിൽ സംഭവിക്കുന്നുണ്ടായിരുന്നു. ഒരേ വിഭാഗത്തിൽ ഉള്ളവർ കൂടിയായതിനാൽ, അവരുടെ പ്രണയകഥയിലെ വളവുകളും തിരിവുകളും കുറവായിരുന്നു. കേവലം പത്തു മാസം കൊണ്ട് ആ പരിചയം വിവാഹത്തിൽ കലാശിച്ചു. ഋഷഭ് 'റൊമാന്റിക്' ആവുനന്തിനെക്കുറിച്ചും പ്രഗതി ഓർക്കുന്നു.
 ആ പരിചയം അവർ ഫേസ്ബുക്കിലൂടെ തുടർന്നു. സ്പെഷലായി എന്തോ അവർക്കിടയിൽ സംഭവിക്കുന്നുണ്ടായിരുന്നു. ഒരേ വിഭാഗത്തിൽ ഉള്ളവർ കൂടിയായതിനാൽ, അവരുടെ പ്രണയകഥയിലെ വളവുകളും തിരിവുകളും കുറവായിരുന്നു. കേവലം പത്തു മാസം കൊണ്ട് ആ പരിചയം വിവാഹത്തിൽ കലാശിച്ചു. ഋഷഭ് 'റൊമാന്റിക്' ആവുന്നതിനെക്കുറിച്ചും പ്രഗതി ഓർക്കുന്നു. "ഡേറ്റിംഗ് എന്നാൽ ഋഷഭിന് എന്നെ ഒപ്പമിരുത്തി ഡ്രൈവ് പോയി അദ്ദേഹത്തിന്റെ സിനിമാ കഥകൾ പറയുന്നതായിരുന്നു രീതി."
advertisement
5/6
അന്നാളുകളിൽ മറുപടി നൽകിയിരുന്നില്ല എങ്കിലും, ഇപ്പോൾ വിമർശിക്കാൻ ലഭിക്കുന്ന അവസരം താൻ പാഴാക്കാറില്ല എന്ന് പ്രഗതി. അവർ ഒന്നിച്ചുണ്ടായ പത്തു വർഷത്തിൽ അഞ്ചും കാന്താരയുടെ നിർമിതിക്കായി ചിലവിട്ടുവെന്ന് ഋഷഭ് ഷെട്ടിയുടെ ഭാര്യ പ്രഗതി. സിനിമയിൽ പ്രവർത്തിക്കുന്നതിനൊപ്പം, മക്കളെ തനിയെ വളർത്തേണ്ട ചുമതലയും തനിക്ക് ഉണ്ടായിരുന്നു എന്ന് പ്രഗതി. അദ്ദേഹം ഈശ്വരന്റെ കുഞ്ഞാണെന്ന് ഞാനെപ്പോഴും പറയും. ഇത്രയും വലിയ സ്കെയിലിൽ അഭിയനയിക്കാനും എഴുതാനും സംവിധാനം ചെയ്യാനുമെല്ലാം സാധിക്കുന്നത് ആ ദൈവാംശം കൊണ്ടാണ്. പോസ്റ്റ്-പ്രൊഡക്ഷൻ കഴിഞ്ഞാൽ, അദ്ദേഹം കഷ്‌ടിച്ച് രണ്ട് മണിക്കൂർ മാത്രമേ ഉറങ്ങിയിരുന്നുള്ളൂ. ഷൂട്ടിംഗ് ഉള്ളപ്പോൾ വെളുപ്പിന് മൂന്നു മണിക്ക് എഴുന്നേൽക്കും. വിദൂരപ്രദേശങ്ങളിലായിരുന്നു ഷൂട്ടിങ്ങിൽ ഏറിയ പങ്കും നടന്നത്,
 അന്നാളുകളിൽ മറുപടി നൽകിയിരുന്നില്ല എങ്കിലും, ഇപ്പോൾ വിമർശിക്കാൻ ലഭിക്കുന്ന അവസരം താൻ പാഴാക്കാറില്ല എന്ന് പ്രഗതി. അവർ ഒന്നിച്ചുണ്ടായ പത്തു വർഷത്തിൽ അഞ്ചും കാന്താരയുടെ നിർമിതിക്കായി ചിലവിട്ടുവെന്ന് ഋഷഭ് ഷെട്ടിയുടെ ഭാര്യ പ്രഗതി. സിനിമയിൽ പ്രവർത്തിക്കുന്നതിനൊപ്പം, മക്കളെ തനിയെ വളർത്തേണ്ട ചുമതലയും തനിക്ക് ഉണ്ടായിരുന്നു എന്ന് പ്രഗതി. അദ്ദേഹം ഈശ്വരന്റെ കുഞ്ഞാണെന്ന് ഞാനെപ്പോഴും പറയും. ഇത്രയും വലിയ സ്കെയിലിൽ അഭിയനയിക്കാനും എഴുതാനും സംവിധാനം ചെയ്യാനുമെല്ലാം സാധിക്കുന്നത് ആ ദൈവാംശം കൊണ്ടാണ്. പോസ്റ്റ്-പ്രൊഡക്ഷൻ കഴിഞ്ഞാൽ, അദ്ദേഹം കഷ്‌ടിച്ച് രണ്ട് മണിക്കൂർ മാത്രമേ ഉറങ്ങിയിരുന്നുള്ളൂ. ഷൂട്ടിംഗ് ഉള്ളപ്പോൾ വെളുപ്പിന് മൂന്നു മണിക്ക് എഴുന്നേൽക്കും. വിദൂരപ്രദേശങ്ങളിലായിരുന്നു ഷൂട്ടിങ്ങിൽ ഏറിയ പങ്കും നടന്നത്," പ്രഗതി പറയുന്നു
advertisement
6/6
എപ്പോഴും ജോലിത്തിരക്കുള്ള ഋഷഭ് ഷെട്ടിയുടെ കൂടെ ജീവിക്കുന്നതിനെക്കുറിച്ചും പ്രഗതിക്ക് പറയാനുണ്ട്. 'ഞാൻ പക്വമതിയായ ഒരു സ്ത്രീയാണ്. അദ്ദേഹം എത്രത്തോളം അനുഗ്രഹീതാനെന്നു ഞാൻ തിരിച്ചറിയുന്നു. അദ്ദേഹം ഇത്തരത്തിൽ കൂടുതൽ സിനിമ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം' എന്ന് പ്രഗതി

അമിതപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കൽ; മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾക്കെതിരെ ഇഡി അന്വേഷണം
അമിതപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കൽ; മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾക്കെതിരെ ഇഡി അന്വേഷണം
  • മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾക്കെതിരെ ഇഡി അന്വേഷണം ഊർജിതമാക്കി, രേഖകൾ ഹാജരാക്കാൻ നിർദേശം.

  • അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുന്നതിൽ ആർബിഐ ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതികൾ.

  • കോഴിക്കോടും കോട്ടയത്തും ഉൾപ്പെടെ പ്രവർത്തിക്കുന്ന സൊസൈറ്റികൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.

View All
advertisement