കൊല്ലത്ത് പകർച്ചവ്യാധികൾ പെരുകുന്നു: ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ഭീഷണി, ജാഗ്രത നിർദ്ദേശം!

Last Updated:

സർക്കാർ ആശുപത്രികളിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, 115 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം 63 പേർ വർദ്ധിച്ചതായി റിപ്പോർട്ടുണ്ട്.

കൊല്ലത്ത് പകർച്ചവ്യാധികൾ പെരുകുന്നു
കൊല്ലത്ത് പകർച്ചവ്യാധികൾ പെരുകുന്നു
കൊല്ലം ജില്ലയിൽ പകർച്ചവ്യാധി കേസുകൾ വർദ്ധിക്കുന്നത് ആശങ്കാജനകമായ സാഹചര്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് 7,473 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. തുടർച്ചയായി ലഭിക്കുന്ന മഴയാണ് ഈ വർദ്ധനവിന് ഒരു പ്രധാന കാരണം.
രോഗബാധിതരുടെ എണ്ണത്തിൽ പനിക്കാണ് മുൻതൂക്കം. എന്നാൽ ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻപോക്സ്, മലേറിയ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ കേസുകളിലും കാര്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, 115 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം 63 പേർ വർദ്ധിച്ചതായി റിപ്പോർട്ടുണ്ട്. 6 പേർക്ക് എലിപ്പനിയും, 68 പേർക്ക് ചിക്കൻപോക്സും സ്ഥിരീകരിച്ചു. കൂടാതെ, 4 പേർ മലേറിയയ്ക്കും 48 പേർ ഹെപ്പറ്റൈറ്റിസ് രോഗത്തിനും ചികിത്സ തേടിയിട്ടുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് ഒരാഴ്ചയ്ക്കിടെ മൂന്ന് മരണങ്ങൾ കൊല്ലം ജില്ലയിൽ രേഖപ്പെടുത്തിയതും സ്ഥിതിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇതിൽ ഒരാൾ എഴുകോൺ കാരുവേലിൽ തുരുത്തേൽമുക്ക് പുഷ്പ നിവാസിൽ അനിരുദ്ധൻ്റെ മകൻ അനൂപാണ് (40). ഇവർ താമസിക്കുന്ന വീട്ടിലെയും പരിസരത്തെയും കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോൾ ഇ-കോളി സാന്നിധ്യം കണ്ടെത്തിയിരുന്നു, ഇത് മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമാകാം.
advertisement
സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി ലഭ്യമാകുമ്പോൾ രോഗബാധിതരുടെ യഥാർത്ഥ എണ്ണം ഇതിലും വളരെ ഉയർന്നതായിരിക്കാനാണ് സാധ്യത. മഴക്കാലത്ത് പൊതുവെ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ എന്നിവയുടെ സാധ്യത വർദ്ധിക്കുന്നു. കൂടാതെ മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ടൈഫോയിഡ്, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ആർദ്രത വർദ്ധിക്കുന്നത് ശ്വാസകോശ സംബന്ധമായ അണുബാധകൾക്കും ഫംഗസ് അണുബാധകൾക്കും കാരണമാകും.
ഈ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കർശനമായ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവർ സ്വയം ചികിത്സ ഒഴിവാക്കി എത്രയും പെട്ടെന്ന് ആശുപത്രികളിൽ എത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഡെങ്കിപ്പനിയുടെ അപായ സൂചനകളായ തുടർച്ചയായ ഛർദ്ദി, വയറുവേദന, ശരീരഭാഗങ്ങളിൽ നിന്നുള്ള രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുക, തളർച്ച, രക്തസമ്മർദ്ദം വല്ലാതെ താഴുക, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ തുടങ്ങിയവ ശ്രദ്ധിക്കുകയും ഉടൻ വൈദ്യസഹായം തേടുകയും ചെയ്യണം.
advertisement
രോഗവ്യാപനം തടയാൻ പൊതുജനങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വീടിൻ്റെ പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി കൊതുക് വളരുന്നത് തടയുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക, ശുചിത്വം പാലിക്കുക, ആഹാര സാധനങ്ങൾ മൂടിവെക്കുക, പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക എന്നിവയെല്ലാം പ്രധാനമാണ്. കൂടാതെ, മാലിന്യം വലിച്ചെറിയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾക്ക് അത് കാരണമാകുമെന്നും ആരോഗ്യ വകുപ്പ് ഓർമ്മിപ്പിക്കുന്നു. ചാത്തന്നൂരിലും പരക്കുളത്തും ദേശീയപാതയുടെ വശങ്ങളിൽ മാലിന്യം തള്ളിയിരിക്കുന്നത് മലിനജലം ഒഴുകിപ്പടർന്ന് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നതായും റിപ്പോർട്ടുണ്ട്. ഈ മഴക്കാലത്ത് ഓരോരുത്തരുടെയും ആരോഗ്യപരമായ ശ്രദ്ധയും മുൻകരുതലുകളുമാണ് പകർച്ചവ്യാധി വ്യാപനം നിയന്ത്രിക്കാൻ ഏറ്റവും അത്യാവശ്യം.
മലയാളം വാർത്തകൾ/ വാർത്ത/Kollam/
കൊല്ലത്ത് പകർച്ചവ്യാധികൾ പെരുകുന്നു: ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ഭീഷണി, ജാഗ്രത നിർദ്ദേശം!
Next Article
advertisement
മുത്തശിയുടെ അപകട ഇൻഷുറൻസ് പണത്തിന് വേണ്ടി തിരുവനന്തപുരത്ത് യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു
മുത്തശിയുടെ അപകട ഇൻഷുറൻസ് പണത്തിന് വേണ്ടി തിരുവനന്തപുരത്ത് യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു
  • മുത്തശിയുടെ ഇൻഷുറൻസ് പണത്തിന് വേണ്ടി യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു.

  • ക്ഷേത്ര പൂജാരിയായ മുത്തച്ഛനെ ചെറുമകൻ പിന്തുടർന്ന് കുത്തി കൊലപ്പെടുത്തി.

  • നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് മുത്തച്ഛനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.

View All
advertisement