കൊല്ലം പുസ്തകോത്സവത്തിന് ഇന്ന് സമാപനം
Last Updated:
നൂറിലധികം പ്രസാധകർ പങ്കെടുത്ത പുസ്തകോത്സവമാണ് ഇന്ന് സമാപിക്കുന്നത്.
കൊല്ലം പുസ്തകോത്സവത്തിൽ തുടക്ക ദിവസം തന്നെ സന്ദർശകരുടെ എണ്ണം കൂടുതലായിരുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന കൊല്ലം പുസ്തകോത്സവം ഗവ. ബോയ്സ് ഹൈസ്കൂളിൽ മെയ് 13 ന് സമാപിക്കും. നൂറിലധികം പ്രസാധകർ പങ്കെടുത്ത പുസ്തകോത്സവമാണ് ഇന്ന് സമാപിക്കുന്നത്.

കുമാരി ആർദ്രബിജുവും സംഘവും അവതരിപ്പിച്ച വീണ കച്ചേരിയോട് കൂടിയാണ് ഉദ്ഘാടന സമ്മേളനത്തിന് തുടക്കം കുറിച്ചത്. മേയർ ഹണി ബഞ്ചമിൻ ദദ്രദീപം തെളിയിച്ചു. എഴുത്തുകാരൻ വി. ഷിനിലാൽ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. സിവിൽ സർവീസ് പരീക്ഷയിൽ ജില്ലയിൽ നിന്ന് മികച്ച വിജയം കൈവരിച്ചവരെയും സംസ്ഥാന വായന മത്സരത്തിലെ വിജയികളെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഗോപൻ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ ബി മുരളീകൃഷ്‌ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സി. അംഗം എസ്. നാസർ മുഖ്യപ്രഭാഷണം നടത്തി. ഇന്ന് വൈകിട്ട് 3 മണിയോടെ പുസ്‌തകോത്സവം സമാപിക്കും. 112 സ്റ്റാളുകൾ പുസ്തകോത്സവത്തിൽ ഒരുക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
May 13, 2025 12:39 PM IST