കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങൾ; കൂറുമാറുമെന്ന ഭയത്താൽ സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയി
- Published by:Rajesh V
- news18-malayalam
Last Updated:
പൊലീസ് നോക്കിനിൽക്കെയാണു സംഭവം. അമ്മയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ചു കലാ രാജുവിന്റെ മകൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി
കൊച്ചി: അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെ കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങൾ. കൂറു മാറുമെന്നു ഭയന്ന് സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയെന്നാണ് പരാതി. കൗൺസിലർ കലാ രാജുവിനെയാണ് കടത്തിക്കൊണ്ടുപോയത്. എൽഡിഎഫ് ഭരണ സമിതിക്കെതിരെ ഇന്ന് അവിശ്വാസം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് നാടകീയ കടത്തിക്കൊണ്ടുപോകലും സംഘർഷാവസ്ഥയും ഉടലെടുത്തത്. പൊലീസ് നോക്കിനിൽക്കെയാണു സംഭവം. അമ്മയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ചു കലാ രാജുവിന്റെ മകൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
കുത്താട്ടുകുളം നഗരസഭാധ്യക്ഷ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവർക്കെതിരെ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയമാണ് ചർച്ചചെയ്യാൻ ഇരുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് കൗൺസിലർമാർക്ക് പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കിയെങ്കിലും സംഘർഷത്തിൽ കലാശിച്ചു.
യുഡിഎഫിന് അനുകൂലമായാണ് കലാ രാജു വോട്ട് ചെയ്യാനിരുന്നത്. നഗരസഭ ചെയർപഴ്സന്റെ ഔദ്യോഗിക വാഹനത്തിൽ നിന്നാണ് കൗൺസിലറെ കടത്തിക്കൊണ്ടുപോയത്. നഗരസഭയ്ക്കുള്ളിലേക്ക് തങ്ങളെ കയറാൻ സമ്മതിക്കാതെയാണ് എൽഡിഎഫ് അംഗങ്ങൾ പ്രശ്നമുണ്ടാക്കുന്നുവെന്ന് യുഡിഎഫ് അംഗങ്ങൾ പറയുന്നു.
മുൻ മന്ത്രി അനൂപ് ജേക്കബ് അടക്കമുള്ളവർ സ്ഥലത്തെത്തി. നഗരസഭക്കു മുന്നിൽ പ്രവർത്തകർ സംഘടിച്ച് നിൽക്കുന്നതു നേരിയ സംഘർഷവാസ്ഥ സൃഷ്ടിച്ചു.
advertisement
ഇടതുപക്ഷം നേതൃത്വം നൽകുന്ന ഭരണസമിതിയിൽ 25 കൗൺസിലർമാരാണുള്ളത്. എൽഡിഎഫ് -13, യുഡിഎഫ്-11, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. പൊലീസ് സംരക്ഷണം ഒരുക്കിയില്ല എന്ന് ആരോപിച്ചുകൊണ്ട് യുഡിഎഫ് കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
January 18, 2025 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങൾ; കൂറുമാറുമെന്ന ഭയത്താൽ സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയി