ശരൺ ലാലിൻ്റെ എസ് ടോൺ റോബോട്ടിന് എന്തിനും ഉത്തരമുണ്ട്
Last Updated:
ഏതു ചോദ്യങ്ങൾക്കും എസ് ടോണിന്നു ഉത്തരം നൽകാൻ കഴിയും. ചോദ്യം ചോദിക്കുന്ന ആളുടെ ഭാവം മനസ്സിലാക്കാനും വികാരം ഉൾക്കൊള്ളാനും റോബോർട്ടിന് പ്രത്യേക കഴിവുണ്ട്.
മറ്റുള്ളവരുടെ ഭാവം മനസ്സിലാക്കിയും വികാരം ഉൾക്കൊണ്ടും മറുപടി നൽകുന്ന റോബോട്ടിനെ രൂപ കൽപന ചെയ്ത് വടകര ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ 9-ാം ക്ലാസുകാരൻ വിദ്യാർത്ഥി ശരൺ ലാൽ. 'എസ് ടോൺ' എന്ന് പേരിട്ട റോബോർട്ടാണ് ശരൺ ലാൽ നിർമ്മിച്ചത്. കോഴിക്കോട് എൻ ഐ ടിയിലെ വിദഗ്ധർക്കു മുന്നിൽ അവതരിപ്പിച്ച് കൊണ്ട് ശരൺ ലാൽ അഭിനന്ദനം ഏറ്റുവാങ്ങകയും ചെയ്തു. സോളാറിൽ പ്രവർത്തിക്കുന്ന റോബർട്ടാണ് എസ് ടോൺ. നിർമിതബുദ്ധി (എ ഐ) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോബർട്ട് ആശയ വിനിമയം നടത്തുന്നതെന്നും എല്ലാ ഭാഷകളിലുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുമെങ്കിലും ഇപ്പോൾ ഇംഗ്ലിഷ് മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്നും ശരൺ ലാൽ പറയുന്നു.
ഏതു ചോദ്യങ്ങൾക്കും എസ് ടോണിന്നു ഉത്തരം നൽകാൻ കഴിയും. ചോദ്യം ചോദിക്കുന്ന ആളുടെ ഭാവം മനസ്സിലാക്കാനും വികാരം ഉൾക്കൊള്ളാനും റോബോർട്ടിന് പ്രത്യേക കഴിവുണ്ട്. മനുഷ്യൻ്റെ അധ്വാനം ലഘൂകരിക്കുകയാണ് ഇത്തരമൊരു നിർമിതിക്കു പിന്നിലെ ലക്ഷ്യമെന്നും എട്ട് മാസതെ അധ്വാനം കൊണ്ടാണ് ഇവനെ നിർമിച്ചത് എന്നും ശരൺ ലാൽ പറയുന്നു. ശരൺ ലാലിൻ്റെ കണ്ടുപിടിത്തത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ ദിനേശ് സർ, മാനേജ്മെൻ്റ് സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ എന്നിവർ പറഞ്ഞു.
advertisement
കുറ്റ്യാടി മൊകേരി ശ്രീശൈലത്തിൽ ജി എസ് ടി പ്രാക്ടിഷണർ കെ. സുരേഷിൻ്റെയും സൂര്യയുടെയും മകനാണ് ശരൺ ലാൽ. ശരണ്യ സഹോദരിയാണ്. നിർമിത ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇത്തരം റോബോർട്ടുകൾ മനുഷ്യർക്ക് പല തരത്തിൽ ഉപയോഗപ്രദമായെക്കുമെന് ശരണ് ലാൽ ചൂണ്ടികാണിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
February 08, 2025 12:11 PM IST

