കോഴിക്കോട് 28 പട്ടികജാതി നഗരങ്ങളിൽ അംബേദ്കർ ഗ്രാമം പദ്ധതി പൂര്‍ത്തിയായി
Last Updated:
പദ്ധതി പൂർണമായ 28 നഗരങ്ങൾക്ക് പുറമെ 21 നഗരങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.
പട്ടികജാതി വിഭാഗക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഗ്രാമവികസനത്തിൽ വഴികാട്ടിയാവുന്ന അംബേദ്കർ ഗ്രാമം പദ്ധതി കോഴിക്കോട് ജില്ലയിൽ പൂർണമായത് 28 പട്ടികജാതി നഗരങ്ങളിൽ. ഓരോ നിയമസഭാ മണ്ഡലത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുള്ള, 25ും അതിലധികവും പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന നഗരങ്ങൾ അവിടുത്തെ ആവശ്യങ്ങൾ വിലയിരുത്തി ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നിലവിൽ നടപ്പാക്കുന്നത്.
റോഡ് വികസനം, ആശയ വിനിമയ സൗകര്യം, കുടിവെള്ള സൗകര്യങ്ങൾ, അഴുക്കുചാല് സൗകര്യങ്ങൾ, വൈദ്യുതീകരണം, സോളാർ തെരുവു വിളക്ക്, സാനിറ്റേഷൻ, ഭവന പുനരുദ്ധാരണം എന്നിങ്ങനെ വിവിധ പദ്ധതികളാണ് അംബേദ്കർ ഗ്രാമവികസന പരിപാടിയിൽ ഉൾപ്പെടുന്നത്. പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ട ജനങ്ങളുടെ സമഗ്ര വികസനം പദ്ധതിയിലൂടെ സാധ്യമായതായി ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ പി ശൈലേഷ് പറഞ്ഞു.
പദ്ധതി പൂർണമായ 28 നഗരങ്ങൾക്ക് പുറമെ 21 നഗരങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിൽ ആറെണ്ണത്തിൻ്റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. അഞ്ച് പദ്ധതികളുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. 2016-17 വർഷത്തിലാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതി കോഴിക്കോട് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 40 കുടുംബങ്ങൾ താമസിക്കുന്ന പട്ടികജാതി നഗരങ്ങളിൽ ആണ് പദ്ധതി വിഭാവനം ചെയ്തത്. പിന്നീട് 25 കുടുംബങ്ങളുള്ള നഗരങ്ങളെ കൂടി ഉൾപ്പെടുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
September 27, 2025 4:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് 28 പട്ടികജാതി നഗരങ്ങളിൽ അംബേദ്കർ ഗ്രാമം പദ്ധതി പൂര്‍ത്തിയായി