കോഴിക്കോട് നന്മണ്ട ഹയർ സെക്കൻഡറി സ്‌കൂളിൽ ഇൻക്ലൂസീവ് കായികോത്സവത്തിന് തുടക്കം

Last Updated:

സെപ്റ്റംബര്‍ 29 വരെ വിവിധ വേദികളിലായാണ് കായികോത്സവം നടക്കുക.

ഇൻക്ലൂസീവ് സ്പോർട്സ് ഡേ 
ഇൻക്ലൂസീവ് സ്പോർട്സ് ഡേ 
സംസ്ഥാന സ്‌കൂള്‍ കായിക മേളയോടനുബന്ധിച്ച് നടക്കുന്ന ഇന്‍ക്ലൂസീവ് കായികോത്സവത്തിൻ്റെ ജില്ലാതല മത്സരങ്ങള്‍ക്ക് ശനിയാഴ്ച നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. പഠനത്തോടൊപ്പം കലാ-കായിക ഇനങ്ങളിലും ഭിന്നശേഷി കുട്ടികള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കോഴിക്കോടിൻ്റെ നേതൃത്വത്തില്‍ നടക്കുന്ന കായികോത്സവം വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
സെപ്റ്റംബര്‍ 29 വരെ വിവിധ വേദികളിലായാണ് കായികോത്സവം നടക്കുക. 27ന് നന്മണ്ട സ്‌കൂളില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങളും 28ന് മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അത്‌ലറ്റിക് മത്സരങ്ങളും 29ന് ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ്, നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായി മറ്റു ഗെയിംസ് ഇനങ്ങളും നടക്കും. ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികളെ 14 വയസ്സില്‍ താഴെയും മുകളിലുമുള്ള രണ്ട് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് മത്സരം. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികളോടൊപ്പം ഒരു പൊതുവിഭാഗം കുട്ടിയേയും ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പിനങ്ങള്‍ നടത്തുക.
advertisement
കോഴിക്കോട് ജില്ലയിലെ 15 ബി.ആര്‍.സികളില്‍ നടന്ന മത്സരങ്ങളില്‍ മികവ് തെളിയിച്ച കുട്ടികളാണ് ജില്ലാതലത്തില്‍ മാറ്റുരക്കുന്നത്. സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് വിദഗ്ധ പരിശീലനം നല്‍കുമെന്ന് സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് നന്മണ്ട ഹയർ സെക്കൻഡറി സ്‌കൂളിൽ ഇൻക്ലൂസീവ് കായികോത്സവത്തിന് തുടക്കം
Next Article
advertisement
അമ്മയുടെ മുന്നിൽ വെച്ച് അഞ്ച് വയസുകാരനെ തലയറുത്ത് കൊന്നു; പ്രതിയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു
അമ്മയുടെ മുന്നിൽ വെച്ച് അഞ്ച് വയസുകാരനെ തലയറുത്ത് കൊന്നു; പ്രതിയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു
  • അമ്മയുടെ മുന്നിൽ വെച്ച് 5 വയസുകാരനെ 25 കാരൻ തലയറുത്ത് കൊന്നു; നാട്ടുകാർ പ്രതിയെ തല്ലിക്കൊന്നു.

  • പ്രതിയെ നാട്ടുകാർ ക്രൂരമായി മർദിച്ചു; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ പ്രതി മരിച്ചു.

  • പ്രതി മാനസിക പ്രശ്നം ഉള്ള ആളാണെന്നും റിപ്പോർട്ടുണ്ട്.

View All
advertisement