കാക്കൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം ആരവത്തിന് വർണാഭമായ തുടക്കം
Last Updated:
ഭിന്നശേഷിക്കാരുടെ യഥാർത്ഥ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് ആരവം പോലെയുള്ള ഭിന്നശേഷി കലോത്സവങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
കാക്കൂർ ഗ്രാമപഞ്ചായത്തിൽ ഇനി ആരവമാണ്. നാല് ദിവസങ്ങളിൽ ആയി നടക്കുന്ന ഭിന്നശേഷി കലോത്സവമായ 'ആരവം' കലോത്സവത്തിന് വർണഭമായ തുടക്കമാണ് കാക്കൂർ ഗ്രാമപഞ്ചായത്തിലെ നിവാസികൾ നൽകിയത്. വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ 'ആരവം' കലോത്സവം ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരുടെ യഥാർത്ഥ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് ആരവം പോലെയുള്ള ഭിന്നശേഷി കലോത്സവങ്ങളിലൂടെ ലക്ഷ്യമിടുന്നത്. അവരുടെ കഴിവുകൾ മനസ്സിലാക്കി അതിനെ പ്രോത്സാഹിപ്പിച്ചാൽ ഭിന്നശേഷി കുട്ടികൾക്കും മുതിർന്നവർക്കും സമൂഹത്തിൽ ഏവരെയും പോലെ മുൻനിരയിൽ എത്താൻ സാധിക്കും.
രാജീവ് ഗാന്ധി മിനി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി എം ഷാജി അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് കെ നിഷ, സ്ഥിരം സമിതി അധ്യക്ഷരായ അബ്‌ദുൽ ഗഫൂർ, ഇ എം ജൂന, വാർഡ് മെമ്പർ ഷാജി മംഗലശ്ശേരി, ഐസിഡിഎസ് സൂപ്പർവൈസർ എൻ പി അപർണ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 22, 2025 1:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കാക്കൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം ആരവത്തിന് വർണാഭമായ തുടക്കം