Actor Bala | കോകില അല്ല, അമ്മയും അല്ല; ബാല ജന്മദിനം ആശംസിച്ച 'റാണി' ആരാണ്?
- Published by:meera_57
- news18-malayalam
Last Updated:
പേരെടുത്തു പറയാതെ നടൻ ബാലയുടെ പിറന്നാൾ ആശംസാ വീഡിയോ. ആ 'റാണി' ആരാണ്?
ചില കാര്യങ്ങൾ മനസ് തുറന്നു പറയുമ്പോൾ മറ്റുള്ളവർക്ക് വിഷമമായാൽ ക്ഷമിക്കണം എന്ന മുഖവുരയോട് കൂടി ഒരു പിറന്നാൾ ആശംസയുമായി നടൻ ബാല (Actor Bala). ഓരോ ദിവസവും ഒരു പുതിയ പോസ്റ്റ് എന്ന നിലയ്ക്ക് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നിറഞ്ഞു നിന്ന വ്യക്തിയാണ് നടൻ ബാല. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം ഇപ്പോൾ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നു. ഇതിലെ ഉള്ളടക്കം ഒരു പിറന്നാൾ ആശംസയും. ആർക്കാണ് പിറന്നാൾ എന്ന് ബാല ഈ വീഡിയോയിൽ എവിടെയും വിശേഷിപ്പിക്കുന്നില്ല എങ്കിലും, ആ പിറന്നാളുകാരി തന്റെ റാണിയാണ് എന്നാണ് ബാല ക്യാപ്‌ഷനിൽ പറഞ്ഞിട്ടുള്ളത്. ആ 'റാണി' ബാലയുടെ ഭാര്യ കോകിലയോ അമ്മയോ അല്ല
advertisement
കഴിഞ്ഞ വർഷം മുറപ്പെണ്ണായ കോകിലയെ വിവാഹം ചെയ്ത ശേഷം ബാല കൊച്ചിയിലെ വീടുപേക്ഷിച്ച് കോട്ടയത്തെ വൈക്കം എന്ന സ്ഥലത്തേക്ക് താമസം മാറിയിരുന്നു. ഇവിടെ കായലിനോട് ചേർന്ന് കിടക്കുന്ന വില്ലയിലാണ് ബാലയും ഭാര്യയും കുടുംബവും താമസം. വിവാഹശേഷം ഇരുവരും ചേർന്ന് യൂട്യൂബിൽ ഒരു കുക്കിംഗ് ചാനൽ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ നടത്തിപ്പും കുറച്ചു നാളുകൾ കഴിഞ്ഞതും അവസാനിച്ചു. അത് കഴിഞ്ഞ് ബാല പണ്ടത്തേതു പോലെ സോഷ്യൽ മീഡിയയിൽ സജീവമല്ലാതായി (തുടർന്ന് വായിക്കുക)
advertisement
കലാപകലുഷിതമായ വ്യക്തിജീവിതത്തിന്റെ നടുവിൽ നിന്നുകൊണ്ടാണ് നടൻ ബാല പോയവർഷം വാർത്തകളിൽ നിറഞ്ഞത്. അമൃതയ്ക്ക് ശേഷം വിവാഹം ചെയ്ത എലിസബത്തിൽ നിന്നും എന്നന്നേക്കുമായി അകന്ന വിവരം പരസ്യമായത് ഈ വർഷമാണ്. എലിസബത്തിനെ ബാല നിയമപരമായി വിവാഹം ചെയ്തിരുന്നില്ല. എലിസബത്ത് ഉപരിപഠനവും ജോലിയുമായി ഗുജറാത്തിലേക്ക് ചേക്കേറി. നടനെതിരെ ഏകമകൾ രംഗത്തു വന്നതും വിവാദമായി. കൈക്കുഞ്ഞായിരുന്ന നാൾ മുതൽ താനും അമ്മ അമൃതയും നേരിട്ട പീഡനങ്ങളുടെ ആകെത്തുക പാപ്പു എന്ന അവന്തിക സ്വന്തം പേജിലെ വീഡിയോയിൽ അവതരിപ്പിച്ചു
advertisement
പിതാവിൽ നിന്നും ജീവനാംശം സ്വീകരിക്കാതെ അമ്മയുടെ തണലിൽ വളർന്നു വരികയാണ് സ്കൂൾ വിദ്യാർത്ഥിനിയായ അവന്തിക. ഇപ്പോൾ അച്ഛനമ്മമാരുടെ വഴിയേ അവന്തികയും ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. അമ്മയുടേത് തിരക്കിട്ട ജീവിതമായതിനാൽ, അമ്മൂമ്മ ലൈലയാണ് പണ്ടുമുതലേ പാപ്പു എന്ന് ഓമനപ്പേരുള്ള കൊച്ചുമകളുടെ കൂടെ വീഡിയോയിൽ ചേരുക. പേര് പരാമർശിക്കാതെ ബാല പിറന്നാൾ ആശംസ നേർന്നുവെങ്കിലും, അതാരായിരിക്കും എന്ന് ഫോളോവേഴ്‌സും ആരാധകരും കണ്ടെത്താൻ അധികം കാലതാമസം നേരിട്ടില്ല
advertisement
ബാലയുടെ മകൾക്കാണ് പിറന്നാൾ ആശംസ. ആരുമില്ലെങ്കിലും, ഡാഡി ഉണ്ട് എന്ന് പണ്ട് മകളോട് പറയാറുണ്ട് എന്ന് ബാല ഒരിക്കൽ പറഞ്ഞിരുന്നു. അതും അദ്ദേഹം ആവർത്തിച്ചു. ആരുമില്ലെങ്കിലും, ഞാൻ ഉണ്ടാവും എന്നാണ് മകളുടെ പേര് പരാമർശിക്കാതെ ബാല വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. ബാലയുടെ മറ്റു വിവാഹങ്ങളിൽ നിന്നും അദ്ദേഹത്തിന് മക്കളില്ല. കോകിലയ്ക്കും തനിക്കും പിറക്കാൻ പോകുന്ന കുഞ്ഞിനാവും തന്റെ 250 കോടിക്ക് മുകളിൽ വരുന്ന സ്വത്തുക്കൾ എന്നും നടൻ ബാല വ്യക്തമാക്കിയിരുന്നു
advertisement
മകൾ തീരെ ചെറിയ കുഞ്ഞായിരുന്ന വേളയിൽ തന്നെ ബാലയും അമൃതയും പിരിഞ്ഞു. ശേഷം, ആ വേർപിരിയൽ നിയമപരമായി പൂർത്തിയാക്കുകയും ചെയ്തിരുന്നു അവർ. ഗായികയായ അമൃത ബാലയിൽ നിന്നും പിരിയുന്ന സമയം മകൾക്കായുള്ള ഇൻഷുറൻസ് തുക അല്ലാതെ മറ്റൊന്നും സ്വീകരിച്ചിരുന്നില്ല. മകളുടെ ചുമതല അമൃതയിൽ നിക്ഷിപ്തമായിരുന്നു. അമൃതയും സഹോദരി അഭിരാമിയും അമ്മ ലൈലയും ചേർന്ന കുടുംബത്തിലാണ് മകൾ വളരുന്നത്