പാരാ സ്വിമ്മിങ്ങിൽ രാജ്യത്തിൻ്റെ അഭിമാനമായി ഈ കോഴിക്കോട്ടുകാരൻ; ആസിമിൻ്റെ സ്വർണ്ണ നേട്ടം 9 ആയി
Last Updated:
2026 ലെ ഏഷ്യൻ പാരാ ഗെയിംസ്, കോമണ്‍വെൽത്ത് പാരാ ഗെയിംസ്, 2028ൽ അമേരിക്കയിൽ നടക്കുന്ന പാരാ ഒളിംപിക്സ് തുടങ്ങിയ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി ഒരുങ്ങുകയാണ് ആസിം.
ഹൈദരാബാദിൽ നടന്ന നാഷണൽ പാരാ സ്വിമ്മിങ്ങ് ചാമ്പ്യൻഷിപ്പിൽ 100, 50 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബാക്ക്‌സ്ട്രോക്ക് ഇനങ്ങളിൽ ദേശീയ റെക്കോർഡോടെ 3 സ്വർണ്ണ മെഡൽ നേടിയ മുഹമ്മദ് ആസിം വെളിമണ്ണയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. തുടർച്ചയായ മൂന്നാം വർഷമാണ് ആസിം 3 സ്വർണ്ണ മെഡലുകൾ നേടുന്നത് എന്നതാണ് പ്രത്യേകത. ഇതോടെ ദേശീയ പാരാ സ്വിമ്മിങ്ങ് ചാമ്പ്യൻഷിപ്പിൽ ആസിമിൻ്റെ സ്വർണ്ണമേഡൽ നേട്ടം 9 ആയി.
പരിമിതികളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് കിട്ടിയ അവസരങ്ങൾ ഉപയോഗപ്പെടുത്തി രാജ്യത്തിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ കോഴിക്കോട്ടുക്കാരൻ. പരിമിതികളിൽ നിന്ന് അതിജീവിച്ച ആസിമിന്‍റെ നേട്ടങ്ങൾ എല്ലാവർക്കും പ്രചോദനമാണ് എന്നാണ് താമരശ്ശേരി നിയോജക മണ്ഡലം എംഎൽഎ ലിൻ്റോ ജോസഫ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്.
2026 ലെ ഏഷ്യൻ പാരാ ഗെയിംസ്, കോമണ്‍വെൽത്ത് പാരാ ഗെയിംസ്, 2028ൽ അമേരിക്കയിൽ നടക്കുന്ന പാരാ ഒളിംപിക്സ് തുടങ്ങിയ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി ഒരുങ്ങുകയാണ് ആസിം. രാജ്യത്തിൻ്റെ അഭിമാനമായി കൂടുതൽ നേട്ടങ്ങൾ എത്തിപ്പിടിക്കാൻ കഴിയും എന്ന വിശ്വാസമാണ് ഈ മിടുക്കന്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 22, 2025 12:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പാരാ സ്വിമ്മിങ്ങിൽ രാജ്യത്തിൻ്റെ അഭിമാനമായി ഈ കോഴിക്കോട്ടുകാരൻ; ആസിമിൻ്റെ സ്വർണ്ണ നേട്ടം 9 ആയി


