വടകരയുടെ അഭിമാന സ്തംഭം: നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിൻ്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

Last Updated:

15 കോടി രൂപ ചെലവില്‍ 6,500 സ്‌ക്വയര്‍ ഫീറ്റിലായി നിര്‍മിച്ച കെട്ടിടത്തില്‍ 53 മുറികളാണുള്ളത്. മുറികള്‍ കച്ചവട ആവശ്യത്തിന് വാടകക്ക് നല്‍കാനാണ് നഗരസഭാ തീരുമാനം.

നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ്
നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ്
കടത്തനാടായ വടകരയുടെ അഭിമാന സ്തംഭമായി ഒരുക്കിയ നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജൂണ്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് യാഥാര്‍ഥ്യമാകുന്നത്. പഴയ ബസ്‌സ്റ്റാന്‍ഡിന് സമീപത്തെ ഭഗവതി കോട്ടക്കല്‍ ക്ഷേത്രത്തിന് എതിര്‍വശത്തുള്ള കേളുവേട്ടന്‍ സ്മാരക മന്ദിരത്തിലേക്ക് പോകുന്ന റോഡിന് വടക്കാണ് നഗരസഭ ഓഫീസും ഷോപ്പിങ് കോംപ്ലക്സും അടങ്ങിയ നാലുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
15 കോടി രൂപ ചെലവില്‍ 6,500 സ്‌ക്വയര്‍ ഫീറ്റിലായി നിര്‍മിച്ച കെട്ടിടത്തില്‍ 53 മുറികളാണുള്ളത്. മുറികള്‍ കച്ചവട ആവശ്യത്തിന് വാടകക്ക് നല്‍കാനാണ് നഗരസഭാ തീരുമാനം. മുനിസിപ്പല്‍ ഓഫീസിന് പുറമെ കൗണ്‍സില്‍ ഹാള്‍, ലിഫ്റ്റുകള്‍, അഗ്‌നി നിയന്ത്രണ സംവിധാനം, പാര്‍ക്കിങ് സൗകര്യം, വിവിധ വകുപ്പുകള്‍ക്ക് പ്രത്യേകം മുറികള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തിലുണ്ട്. ഹരിത, നെറ്റ് കാര്‍ബണ്‍ മാനദണ്ഡം പാലിച്ചാണ് കെട്ടിടം പരിപാലിക്കുക. വിശാലമായ സൗകര്യങ്ങളോടെയുള്ള ഓഫീസ് കെട്ടിടം വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കും ഉപകാരപ്രദമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വടകരയുടെ അഭിമാന സ്തംഭം: നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിൻ്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
Next Article
advertisement
'കോൺഗ്രസിനെ നയിക്കുന്നത് ഷാഫിയുടെയും രാഹുലിന്റെയും ധാർഷ്ട്യം';സതീശനെ കർമ ഓർമിപ്പിച്ച് പത്മജ വേണുഗോപാൽ
'കോൺഗ്രസിനെ നയിക്കുന്നത് ഷാഫിയുടെയും രാഹുലിന്റെയും ധാർഷ്ട്യം';സതീശനെ കർമ ഓർമിപ്പിച്ച് പത്മജ വേണുഗോപാൽ
  • പത്മജ വേണുഗോപാൽ വിഡി സതീശനെതിരെ ഫേസ്ബുക്കിൽ രൂക്ഷ വിമർശനം നടത്തി.

  • സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ സതീശൻ യോഗ്യനല്ലെന്ന് പത്മജ.

  • കോൺഗ്രസിനെ നയിക്കുന്നത് ഷാഫിയുടെയും രാഹുലിന്റെയും ധാർഷ്ട്യമാണെന്ന് പത്മജ വേണുഗോപാൽ.

View All
advertisement