കോഴിക്കോട് ഓണവിപണിയിൽ 187 കോടി രൂപയുടെ റെക്കോർഡ് വിൽപ്പനയുമായി കൺസ്യൂമർഫെഡ്
Last Updated:
13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ് സിഡിയോടുകൂടിയും മറ്റ് നിത്യോപയോഗ സാധനങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്.
കോഴിക്കോട് ഓണവിപണിയിൽ ചരിത്രം സൃഷ്ടിച്ച് കൺസ്യൂമർ ഫെഡ്. 187 കോടിയുടെ റെക്കോഡ് വിൽപ്പനയാണ് ഈ വർഷം നടന്നത്. 1579 ഓണച്ചന്തകളിലൂടെയും 164 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയുമാണ് ഈ നേട്ടം. വിപണിയിലെ വിലക്കയറ്റം പിടിച്ചുകെട്ടി സമൃദ്ധിയോടെ ഓണം ആഘോഷിക്കാൻ മലയാളിക്കായത് സഹകരണ വകുപ്പിൻ്റെ കൂടി ഇടപെടൽ കൊണ്ടാണെന്ന് പറയാം.
13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ് സിഡിയോടുകൂടിയും മറ്റ് നിത്യോപയോഗ സാധനങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്. സബ്‌സിഡിയോടെയുള്ള 110 കോടിയുടെ 13 ഇനങ്ങളും 77 കോടിയുടെ മറ്റ് നിത്യോപയോഗ സാധനങ്ങളുമാണ് ഓണച്ചന്തയിലൂടെ വിപണിയിൽ അവതരിപ്പിച്ചത്.
സബ്സിഡി നിരക്കിൽ ലിറ്ററിന് 339 രൂപ നിരക്കിലാണ് വെളിച്ചെണ്ണ നൽകിയത്. മിൽമ, റെയ്‌ഡ്‌കോ, ദിനേശ് തുടങ്ങി സഹകരണ സ്ഥാപനങ്ങളുടെ വിപണി ലഭ്യമാക്കാനും കൺസ്യൂമർഫെഡിനായി സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ ശേഖരിച്ച് ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ പച്ചക്കറി ചന്തകൾ ഒരുക്കിയും, ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താനായി. സഹകരണ മേഖല നടത്തിയ ഇടപെടൽ എല്ലാവിഭാഗം ജനങ്ങൾക്കും ആശ്വാസകരമായി എന്ന് കരുതാം. കഴിഞ്ഞ വർഷത്തേക്കാൾ 62 കോടിയുടെ അധിക വിൽപ്പനയാണ് കൺസ്യൂമർ ഫെഡ് ഇക്കുറി കൈവരിച്ചതെന്ന് ചെയർമാൻ പി എം ഇസ്മയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 10, 2025 12:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് ഓണവിപണിയിൽ 187 കോടി രൂപയുടെ റെക്കോർഡ് വിൽപ്പനയുമായി കൺസ്യൂമർഫെഡ്