advertisement

ശുചിത്വ സന്ദേശവുമായി രോഹൻ കുന്നുമ്മൽ; കൊയിലാണ്ടി നഗരസഭയുടെ സ്വച്ഛ് സര്‍വേക്ഷണ്‍ ക്യാമ്പെയ്‌നുകൾക്ക് തുടക്കം

Last Updated:

കൊയിലാണ്ടി നഗരസഭയെ ശുചിത്വത്തിൽ മുൻപന്തിയിൽ എത്തിക്കാൻ കൈകോർത്ത് ക്രിക്കറ്റ് താരം രോഹൻ കുന്നുമ്മൽ.

രോഹൻ കുന്നുമ്മൽ 
രോഹൻ കുന്നുമ്മൽ 
കൊയിലാണ്ടിക്കാര്‍ക്ക് ഇനി ശുചിത്വ സന്ദേശം സ്വന്തം നാട്ടുകാരനായ ക്രിക്കറ്റ് താരം രോഹന്‍ കുന്നുമ്മല്‍ പകര്‍ന്നു നല്‍കും. കൊയിലാണ്ടി നഗരസഭയുടെ സ്വച്ഛ് സര്‍വേക്ഷണ്‍ അംബാസിഡറായി രോഹന്‍ കുന്നുമ്മലിനെ തെരഞ്ഞെടുത്തതായി നഗരസഭാ ചെയര്‍പേഴ്സൺ യു കെ ചന്ദ്രന്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിൻ്റെ സ്വച്ഛ് സര്‍വേക്ഷണ്‍ ശുചിത്വ സര്‍വേയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനും പൊതുജനങ്ങളില്‍ ശുചിത്വ അവബോധം വളര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സ്വച്ഛ് സര്‍വേക്ഷണ്‍ ശുചിത്വ പദ്ധതിയുടെ ഭാഗമായി നടത്തപെടും.
മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍, വിവിധ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്യാംപെയ്‌നുകള്‍ക്കും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും രോഹന്‍ നേതൃത്വം നല്‍കും. പദ്ധതിയുടെ ഭാഗമായി ശുചീകരണവും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും. പൊതുജനങ്ങളുടെ സഹകരണവും ഉറപ്പുവരുത്തുമെന്ന് ചെയര്‍പേഴ്സൺ യു കെ ചന്ദ്രന്‍ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ശുചിത്വ സന്ദേശവുമായി രോഹൻ കുന്നുമ്മൽ; കൊയിലാണ്ടി നഗരസഭയുടെ സ്വച്ഛ് സര്‍വേക്ഷണ്‍ ക്യാമ്പെയ്‌നുകൾക്ക് തുടക്കം
Next Article
advertisement
Keralam: ഇനി ഇംഗ്ലീഷിലും മലയാളത്തിലും 'കേരളം'; കേന്ദ്ര മന്ത്രിസഭാ അംഗീകാരം; തിരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക നീക്കം
ഇനി ഇംഗ്ലീഷിലും മലയാളത്തിലും 'കേരളം'; കേന്ദ്ര മന്ത്രിസഭാ അംഗീകാരം; തിരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക നീക്കം
  • കേരളത്തിന്റെ ഔദ്യോഗിക പേര് ഇനി ഇംഗ്ലീഷിലും മലയാളത്തിലും 'കേരളം' എന്നാക്കി മാറ്റാൻ കേന്ദ്ര അംഗീകാരം

  • 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാർ കൈക്കൊണ്ട ഈ നീക്കം രാഷ്ട്രീയമായി നിർണായകം

  • പേരുമാറ്റം ബിൽ സംസ്ഥാന നിയമസഭയുടെ അഭിപ്രായം തേടി പാർലമെന്റിൽ അവതരിപ്പിച്ച് ഔദ്യോഗികമാക്കും

View All
advertisement