വിസ്മയമായി ജയൻ്റ് ഡ്രാഗണും ടണൽ ഓഫ് ലൈറ്റ്സും; കോഴിക്കോട് നഗരത്തിൽ ലൈറ്റ് ഷോ ജനുവരി 2 വരെ
Last Updated:
മാനാഞ്ചിറ മൈതാനത്ത് ഒരുക്കിയ ലൈറ്റ് ഷോയിൽ ടണൽ ഓഫ് ലൈറ്റ്സ്, ജയൻ്റ് ഡ്രാഗൺ, ക്രിസ്റ്റൽ ഫോറസ്റ്റ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
കോഴിക്കോട് ക്രിസ്മസ് - പുതുവർഷാഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ ദീപാലങ്കാരങ്ങളൊരുക്കിയിരിക്കുകയാണ് വിനോദസഞ്ചാര വകുപ്പ്.
'ഇലുമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാർമണി' എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന ലൈറ്റ് ഷോ ജനുവരി 2 വരെ കോഴിക്കോട് പ്രദർശിപ്പിക്കും. ഇതിൻ്റെ ഭാഗമായി നഗരത്തിലെ പ്രധാന ഭാഗങ്ങൾ ദീപാലംകൃതമാക്കും. ലൈറ്റ് ഷോയുടെ ഉദ്ഘാടനം വൈകിട്ട് 7ന് മാനാഞ്ചിറ മൈതാനത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
നീല വെളിച്ചം കൊണ്ട് നടപ്പാത സൃഷ്ടിക്കുന്ന 'ടണൽ ഓഫ് ലൈറ്റ്സ്', ചുവപ്പ്-സ്വർണ നിറങ്ങളിലുള്ള 'ദ് ജയൻ്റ് ഡ്രാഗൺ' എന്നിവ ലൈറ്റ് ഷോയിലെ മുഖ്യാകർഷണങ്ങളാണ്. വെള്ളത്തിൽ പ്രതിഫലിക്കുന്ന തരത്തിലാണു ജയൻ്റ് ഡ്രാഗണിൻ്റെ രൂപകൽപന.
advertisement
വയലറ്റ്-വെള്ള നിറങ്ങളിലുള്ള പുഷ്പങ്ങളുടെയും ഇലകളുടെയും ഘടനകളാൽ തയാറാക്കിയ ഫ്ളോറൽ നടപ്പാതകൾ വേറിട്ട ദൃശ്യാനുഭവം സമ്മാനിക്കും. വലിയ നക്ഷത്രങ്ങളും വൃത്താകൃതിയിലുള്ള ലൈറ്റ് ടവറുകളും ഭീമാകാരമായ പെൻ്റഗ്രാമും ഉൾപ്പെടെയുള്ള പ്രകാശ ശിൽപങ്ങളുണ്ട്. ദ് ക്രിസ്‌റ്റൽ ഫോറസ്റ്റ‌്, വലിയ മരങ്ങളിലെ ദീപാലങ്കാരമായ ദി ഇല്യൂമിനേറ്റഡ് ട്രീ ഏരിയ എന്നിവയുമുണ്ട് ഇലുമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാർമണി' എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന ലൈറ്റ് ഷോയിൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Dec 23, 2025 3:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വിസ്മയമായി ജയൻ്റ് ഡ്രാഗണും ടണൽ ഓഫ് ലൈറ്റ്സും; കോഴിക്കോട് നഗരത്തിൽ ലൈറ്റ് ഷോ ജനുവരി 2 വരെ









