കോളേജ് പഠനം ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി; 9000 കോടിയുടെ സമ്പത്തിന് ഉടമ; ഒരേ ചിത്രത്തിന് മൂന്ന് ഓസ്കാർ നേടിയ സംവിധായകൻ!
- Published by:Sarika N
- news18-malayalam
Last Updated:
ലോകത്തിലെ ഏറ്റവും സമ്പന്നനായ സംവിധായകരിൽ ഒരാളായ താരം
ജീവിതം എന്നും ഒരേപോലെ തുടരില്ല എന്നതിന് ജെയിംസ് കാമറൂണിനേക്കാൾ (James Cameron) വലിയ ഉദാഹരണം വേറെയുണ്ടാകില്ല. ഇന്ന് ലോകസിനിമയെ സാങ്കേതികമായി വിസ്മയിപ്പിക്കുന്ന ശതകോടീശ്വരനായ ഈ സംവിധായകൻ ഒരുകാലത്ത് കോളേജ് പഠനം ഉപേക്ഷിച്ച് ഉപജീവനത്തിനായി ലോറി ഓടിച്ചിരുന്ന ആളായിരുന്നു എന്ന് കേട്ടാൽ ആരും വിശ്വസിക്കില്ല. എന്നാൽ യഥാർത്ഥ ജീവിതം പലപ്പോഴും സിനിമയേക്കാൾ അതിശയകരമാണ്.
advertisement
1954-ൽ കാനഡയിൽ ജനിച്ച ജെയിംസ് കാമറൂൺ ഭൗതികശാസ്ത്രം പഠിക്കാനാണ് കോളേജിൽ ചേർന്നതെങ്കിലും അത് പാതിവഴിയിൽ ഉപേക്ഷിച്ചു. ട്രക്ക് ഡ്രൈവറായും സ്കൂൾ തൂപ്പുകാരനായും ജോലി ചെയ്യുന്നതിനിടയിലും സിനിമ എന്ന സ്വപ്നം അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല. ലൈബ്രറികളിൽ പോയി ഫിലിം ടെക്നോളജിയെക്കുറിച്ച് സ്വയം പഠിച്ചു. 1977-ൽ 'സ്റ്റാർ വാർസ്' എന്ന ചിത്രം കണ്ടതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ആവേശഭരിതനായ അദ്ദേഹം ഉടൻ തന്നെ ട്രക്ക് ഡ്രൈവർ ജോലി ഉപേക്ഷിക്കുകയും ആഴ്ചയിൽ 175 ഡോളറിന് ഒരു സിനിമാ കമ്പനിയിൽ ജോലിക്ക് ചേരുകയും ചെയ്തു.
advertisement
1981-ൽ 'പിരാന 2' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നതെങ്കിലും അത് പൂർത്തിയാകും മുൻപേ അദ്ദേഹത്തെ പുറത്താക്കി. എന്നാൽ തോറ്റു കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. 1984-ൽ 'ദി ടെർമിനേറ്റർ' എന്ന ചിത്രം പുറത്തിറങ്ങിയതോടെ കാമറൂൺ എന്ന പേര് ലോകം ശ്രദ്ധിച്ചു. വെറും 6 മില്യൺ ഡോളറിൽ നിർമ്മിച്ച ആ ചിത്രം 78 മില്യൺ ഡോളറാണ് വാരിക്കൂട്ടിയത്.
advertisement
പിന്നീട് അദ്ദേഹം സൃഷ്ടിച്ചതൊക്കെയും ചരിത്രമായിരുന്നു.1997 ൽ പുറത്തിറങ്ങിയ ടൈറ്റാനിക് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ കരിയറിന്റെ വഴിത്തിരിവ്. 2009 ൽ സിനിമാ സങ്കൽപ്പങ്ങളെ തന്നെ മാറ്റിമറിച്ച ഗ്രാഫിക്സ് വിസ്മയമായ അവതാർ പുറത്തിറങ്ങി. അടുത്തിടെ പുറത്തിറങ്ങിയ അവതാർ: ഫയർ ആൻഡ് ആഷ് വെറും മൂന്ന് ദിവസം കൊണ്ട് 3000 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്.
advertisement
advertisement







