SNGOU കലോത്സവ വേദിയിൽ താരമായി കഴിഞ്ഞ വർഷത്തെ 'കലാപ്രതിഭ'

Last Updated:

കൂടാളി ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത അധ്യാപകനാണ് കൃഷ്ണനുണ്ണി.

News18
News18
പ്രശസ്ത കവി സച്ചിതാനന്ദൻ്റെ 'നാമദേവൻ ക്ഷേത്രങ്ങളെ ചോദ്യം ചെയ്യുന്നു' എന്ന കവിത ചൊല്ലി കണ്ണൂർ കൂത്തുപറമ്പ് നിർമലഗിരി ചെമ്പുക്കാട്ട് ഇല്ലത്തെ സി.എസ്. കൃഷ്ണനുണ്ണി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംസ്ഥാന കലോത്സവത്തിൽ ഒന്നാമതെത്തി. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതം വിദ്യാർത്ഥിയാണ് കൃഷ്ണനുണ്ണി. തലശ്ശേരി ബ്രണ്ണൻ കോളജാണ് കൃഷ്ണനുണ്ണിയുടെ പഠന കേന്ദ്രം.
നിലവിൽ കൂടാളി ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത അധ്യാപകനാണ് കൃഷ്ണനുണ്ണി. ഭാഷാധ്യാപകൻ എന്ന നിലയിൽ കവിതകളെ ചേർത്തുപിടിക്കുന്ന വ്യക്തിയാണ്. കഴിഞ്ഞ വർഷത്തെ കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ കലാപ്രതിഭ, സംഗീത പ്രതിഭ, സാഹിത്യ പ്രതിഭ എന്നീ സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്. സോപാന സംഗീതം കലാകാരനാണ്. അമ്പലങ്ങളിലും സ്റ്റേജ് പരിപാടികളിലും സോപാന സംഗീതം അവതരിപ്പിക്കാറുണ്ട്.
മലയാളം അക്ഷര ശ്ളോകം, പാശ്ചാത്യ സംഗീതം എന്നീ ഇനങ്ങളിലും കൃഷ്ണനുണ്ണി മത്സരിക്കുന്നുണ്ട്. ചൊക്ലി ഗ്രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സി.ആർ. ശ്രീകുമാറിൻ്റെയും കുത്തുപറമ്പ് ഫെഡറൽ ബാങ്ക് ശാഖയിലെ ജീവനക്കാരി വി.സി. ആശയുടെയും മകനാണ് കൃഷ്ണനുണ്ണി. സഹോദരൻ ഗൗരീശങ്കർ.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
SNGOU കലോത്സവ വേദിയിൽ താരമായി കഴിഞ്ഞ വർഷത്തെ 'കലാപ്രതിഭ'
Next Article
advertisement
എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി; സീറ്റിൽ അധിക്ഷേപ കുറിപ്പ്; മലയാളി ഐടി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി; സീറ്റിൽ അധിക്ഷേപ കുറിപ്പ്; മലയാളി ഐടി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
  • മദ്യലഹരിയിലായിരുന്ന 30 വയസുകാരൻ എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറി അറസ്റ്റിലായി.

  • ദുബായിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിൽ എയർ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചു.

  • പാസ്പോർട്ട് സീറ്റിൽ മറന്നുവച്ചതെന്ന് പറഞ്ഞ യുവാവിന്റെ സീറ്റിൽ അശ്ലീല കുറിപ്പ് കണ്ടെത്തി.

View All
advertisement