പരിസ്ഥിതി പുനഃസ്ഥാപനം: കൊയിലാണ്ടിയിൽ രണ്ടാമത്തെ 'പച്ചത്തുരുത്ത്' ആരംഭിച്ചു
Last Updated:
കുറുവങ്ങാട് ഐടിഐയിലെ ഒരേക്കർ സ്ഥലമാണ് ജൈവവൈവിധ്യ കലവറയാക്കി മാറ്റാനുളള പ്രവർത്തനം ആരംഭിച്ചത്.
പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് കൊയിലാണ്ടി ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കുറുവങ്ങാട് ഐടിഐയിലെ ഒരേക്കർ സ്ഥലമാണ് ജൈവവൈവിധ്യ കലവറയാക്കി മാറ്റാനുളള പ്രവർത്തനം ആരംഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് തുരുത്തുകൾ നിർമിക്കുന്നത്.
നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. കെ സത്യൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ കെ ഷിജു, കെ ഇ ഇന്ദിര ടീച്ചർ, ഇ കെ അജിത്ത്, സി പ്രജില, നിജില പറവക്കൊടി, വാർഡ് കൗൺസിലർമാരായ വി എം സിറാജ്, രത്നവല്ലി ടീച്ചർ, മനോഹരി തെക്കയിൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ റിഷാദ്, പി ജമീഷ്, ഐടിഐ പ്രിൻസിപ്പൽ ടി ടി ബെൻസൺ, അധ്യാപകരായ എൻ എസ് വൃന്ദ, കെ പി ജിജേഷ്, കെ വി ഫിറോസ്, ഡി കെ ജ്യോതിലാൽ, വി പി അനിൽകുമാർ, ഹരിത കേരളം മിഷൻ ആർപി എം പി നിരഞ്ജന എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 13, 2025 4:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പരിസ്ഥിതി പുനഃസ്ഥാപനം: കൊയിലാണ്ടിയിൽ രണ്ടാമത്തെ 'പച്ചത്തുരുത്ത്' ആരംഭിച്ചു


