10,000 കോടി രൂപയുടെ പദ്ധതിയുമായി ഹൈലൈറ്റ് ഗ്രൂപ്പ്; വേൾഡ് ട്രേഡ് സെൻ്റർ കോഴിക്കോട് ഉടൻ

Last Updated:

ലോകോത്തര നിക്ഷേപകർക്ക് കോഴിക്കോട് ജില്ലയിലേക്കുള്ള വാതിലുകൾ തുറന്ന് കൊടുക്കുന്നതാകും ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഹൈലൈറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ച ഈ പദ്ധതി.

Invest Kerala Global Summit
Invest Kerala Global Summit
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏറ്റവും വലിയ വേൾഡ് ട്രേഡ് സെൻ്ററുകളിലൊന്ന് കോഴിക്കോട് ആരംഭിക്കാൻ ഒരുങ്ങുകയാണ് ഹൈലൈറ്റ് ഗ്രൂപ്പ്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഹൈലൈറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ച ഈ ഒറ്റപ്പദ്ധതിയിലൂടെ ഏകദേശം 6000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഉണ്ടാകുന്നത്.
12.5 മില്ല്യൺ സ്ക്വയർ ഫീറ്റിലായി ഒരുങ്ങുന്ന പദ്ധതിയിലൂടെ വ്യവസായ വാണിജ്യ രംഗത്തും വിദ്യാഭ്യാസ മേഖലയിലും കേരളത്തിൻ്റെ തന്നെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നായി കോഴിക്കോടിനെ മാറ്റാൻ പദ്ധതിയിലൂടെ ഹൈലൈറ്റ് ഗ്രൂപ്പിനാകും. പദ്ധതിയെ സംബന്ധിച്ച വിശദാംശങ്ങൾ ഗ്രൂപ്പ് മേധാവി ശ്രീ. അജിൽ മുഹമ്മദ് വ്യവസായ മന്ത്രി പി. രാജീവിൻ്റെ ഓഫീസിലെത്തി പങ്കുവെച്ചു എന്ന വാർത്ത ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ലോകോത്തര നിക്ഷേപകർക്ക് കോഴിക്കോട് ജില്ലയിലേക്കുള്ള വാതിലുകൾ തുറന്ന് കൊടുക്കുന്നതാകും ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഹൈലൈറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ച ഈ പദ്ധതി. ഇതുൾപ്പെടെ 10,000 കോടി രൂപയുടെ പദ്ധതിയാണ് ഹൈലൈറ്റ് ഗ്രൂപ്പ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
advertisement
വേൾഡ് ട്രേഡ് സെൻ്റർ അസോസിയേഷൻ (WTCA) ലൈസൻസുള്ളത് കൊണ്ടു തന്നെ, ആഗോള കമ്പനികളും അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴിക്കോട് നഗരത്തിൻ്റെ വളർച്ചയെ വേഗത്തിലാക്കും. വളരെ പെട്ടെന്നുതന്നെ പദ്ധതി പൂർത്തീകരിച്ച് കോഴിക്കോടിൻ്റെ വികസനം പതിന്മടങ്ങ് വേഗത്തിലാക്കാൻ സാധിക്കുമെന്നാണ് കോഴിക്കോട്ടുകാർ പ്രതീക്ഷിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
10,000 കോടി രൂപയുടെ പദ്ധതിയുമായി ഹൈലൈറ്റ് ഗ്രൂപ്പ്; വേൾഡ് ട്രേഡ് സെൻ്റർ കോഴിക്കോട് ഉടൻ
Next Article
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement