വൈകല്യം ആയുധമാക്കി മലയിൻകീഴ് സ്വദേശി അരുണ്‍ കൃഷ്ണ; വിജ്ഞാനകേരളം തൊഴിൽമേളയിൽ പ്രതീക്ഷയുടെ തുടക്കം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
ധനകാര്യ വകുപ്പ് മുൻ മന്ത്രി ടി എം തോമസ് ഐസക് അരുണ്‍ കൃഷ്ണയ്ക്ക് നിയമന ഉത്തരവ് കൈമാറി.
വൈകല്യങ്ങളെ ആയുധമാക്കി പലരും പരിഹസിച്ചു, ഒരു ജോലിക്കായി പലയിടങ്ങളിൽ കയറി ഇറങ്ങുമ്പോഴും വില്ലനായി മാറിയത് ശാരീരിക പരിമിതികൾ. ഇതേ പരിമിതികൾ തന്നെ ഇപ്പോൾ അനുഗ്രഹമായി മാറിയിരിക്കുകയാണ് മലയിൻകീഴ് സ്വദേശിയായ അരുൺ കൃഷ്ണയ്ക്ക്. സംസ്ഥാന സർക്കാരിൻ്റെ ഒരു തൊഴിൽമേള വഴി അരുണിനിപ്പോൾ പുതു ജോലിയും അതുവഴി പുതുജീവിതവും ലഭിച്ചിരിക്കുകയാണ്.
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വിജ്ഞാനകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കാട്ടാക്കട നിയോജക മണ്ഡലത്തിൻ്റെയും നേമം ബ്ലോക്ക് പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിപുലമായ തൊഴിൽമേളയിൽ മലയിൻകീഴ് പഞ്ചായത്തിലെ ഭിന്നശേഷിക്കാരൻ ആയ അരുൺ കൃഷ്ണയ്ക്കും തൊഴിൽ ലഭിച്ചു. തൻ്റെ വൈകല്യങ്ങളെ ചൂണ്ടിക്കാണിച്ച് പലസ്ഥലങ്ങളിലും അദ്ദേഹത്തെ മാറ്റി നിർത്തിയപ്പോൾ നേമം ബ്ലോക്ക് പഞ്ചായത്ത് അദ്ദേഹത്തെ ചേർത്തുപിടിച്ചു.
ഒരു തൊഴിൽ എന്ന അദ്ദേഹത്തിൻ്റെ സ്വപ്നം ഇന്ന് സാക്ഷാത്കരിച്ചു. ധനകാര്യ വകുപ്പ് മുൻ മന്ത്രി ടി എം തോമസ് ഐസക് അദ്ദേഹത്തിന് നിയമന ഉത്തരവ് കൈമാറി. ഈ നിമിഷം കണ്ടു നിന്നവരുടെയും മനസ്സിനെ വികാരധീനമാക്കി. സർക്കാർ തൊഴിൽ മേഖലയിൽ ശാരീരിക വൈകല്യങ്ങൾ നേരിടുന്നവർക്ക് സംവരണം ഉണ്ടെങ്കിലും സ്വകാര്യ സ്ഥാപനങ്ങളിൽ ഇത് പ്രാവർത്തികമല്ല. അതിനാൽ തന്നെ അരുണിനെ പോലെയുള്ള ഒരുപാട് ചെറുപ്പക്കാർ ഇതേ ബുദ്ധിമുട്ടുകളുമായി തൊഴിലെടുക്കാൻ ആകാത്ത സാഹചര്യം നിലനിൽക്കുന്നു. അവർക്ക് കൂടി ആശ്വാസമാവുകയാണ് ഇത്തരം തൊഴിൽ മേളകൾ. അരുണിനോടൊപ്പം വിവിധ മേഖലകളിൽ മറ്റു 119 പേർക്ക് കൂടി നിയമന ഉത്തരവ് ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 16, 2025 4:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
വൈകല്യം ആയുധമാക്കി മലയിൻകീഴ് സ്വദേശി അരുണ്‍ കൃഷ്ണ; വിജ്ഞാനകേരളം തൊഴിൽമേളയിൽ പ്രതീക്ഷയുടെ തുടക്കം