കയാക്കിങ് മുതൽ 3 KM റൺ വരെ; 'ഹെൽത്തി കമ്മ്യൂണിറ്റി'ക്കായുള്ള ഈ യുവാക്കളുടെ ഐഡിയ കോഴിക്കോടിനെ മാറ്റിമറിക്കും

Last Updated:

ഈ കൂട്ടായ്മയിലൂടെയുള്ള ദൈനംദിന വ്യായാമങ്ങൾ ശാരീരികമായും, കൂട്ടായ ഒത്തുചേരലുകൾ മാനസികമായും സന്തോഷം നൽകുന്നുണ്ട്.

News18
News18
കോഴിക്കോട് നഗരത്തിൽ ഒരു ആരോഗ്യകരമായ (Healthy Community) കൂട്ടായ്മ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ, യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റിയാണ് 'ബ്രൂ ബർൺ'. തിരക്കിട്ട ജീവിതം നയിക്കുന്നവർക്കും, വ്യായാമത്തിനായി സമയം കണ്ടെത്താൻ സാധിക്കാത്തവർക്കും, പോസിറ്റീവായ സാമൂഹിക ഇടപെടലുകൾ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന തരത്തിലാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിട്ടുള്ളത്.
കോഴിക്കോട് നഗരത്തിലെ മുഴുവൻ ആളുകളെയും ചേർത്തുപിടിച്ച്, മാനസികവും ശാരീരികവുമായി ആരോഗ്യകരമായ ഒരു കമ്മ്യൂണിറ്റിക്ക് രൂപം നൽകുക. ജോലി ചെയ്യുന്നവരും, തിരക്കുള്ളവരും, പൊതുവെ സമയം കിട്ടാത്തവരുമായ ആളുകൾക്ക് ഒരുമിച്ചിരുന്ന് ആരോഗ്യകരമായി സമയം ചെലവഴിക്കാൻ ഒരു വേദി നൽകുക എന്നതാണ് ബ്രൂ ബേൺ ലക്ഷ്യമിടുന്നത്. ഈ കൂട്ടായ്മയിലൂടെ പുതിയ ആളുകളെ പരിചയപ്പെടാനും, മികച്ച ചിന്താഗതികൾ (Mindsets) പങ്കുവെക്കാനും ബ്രൂ ബേൺ അംഗങ്ങൾക്ക് സാധിക്കുന്നുണ്ട്.
ബ്രൂ ബർണിൻ്റെ പ്രധാന പ്രവർത്തനങ്ങൾ എല്ലാ ഞായറാഴ്ചകളിലും രാവിലെയാണ് സംഘടിപ്പിക്കുന്നത്. രാവിലെ 6:30 മുതൽ 9:00 വരെയാണ് സമയക്രമം. യുവജനങ്ങൾ, മധ്യവയസ്കർ തുടങ്ങി പ്രായഭേദമന്യേ എല്ലാവരും ഈ കൂട്ടായ്മയിൽ പങ്കെടുക്കുന്നുണ്ട്. 3 കി.മീ. റൺ കായികക്ഷമത വർദ്ധിപ്പിക്കുന്നതാണ് ബ്രൂ ബേണിൻ്റെ ആദ്യ ചുവടുവെയ്പ്പ്. ശരീരത്തിന് ഉന്മേഷം നൽകുന്ന ലഘു വ്യായാമങ്ങൾ, കൂടാതെ, ആഴ്ചകളിൽ കയാക്കിങ് (Kayaking), സ്കിംബോർഡിങ് (Skimboarding), കാലിസ്തനിക് (Calisthenics) പോലുള്ള വിവിധതരം കായിക വിനോദങ്ങളും വ്യായാമ മുറകളും ഉൾപ്പെടുത്തി സെഷനുകൾക്ക് വൈവിധ്യം നൽകാൻ ബ്രൂ ബേൺ കമ്മ്യൂണിറ്റി ലക്ഷ്യമിടുന്നുണ്ട്.
advertisement
ഈ കൂട്ടായ്മയിലൂടെയുള്ള ദൈനംദിന വ്യായാമങ്ങൾ ശാരീരികമായും, കൂട്ടായ ഒത്തുചേരലുകൾ മാനസികമായും സന്തോഷം നൽകുന്നുണ്ട്. ചെറുപ്പക്കാർ ചേർന്നാണ് ബ്രൂ ബർണ് കമ്മ്യൂണിറ്റിക്ക് രൂപം നൽകിയത്. ആധുനിക ജീവിതശൈലിയിൽ പലർക്കും സ്വന്തം ആരോഗ്യത്തിന് ശ്രദ്ധ നൽകാനോ, നല്ല സൗഹൃദങ്ങൾ നിലനിർത്താനോ സമയം കിട്ടുന്നില്ല. ഈ വെല്ലുവിളിയെ മറികടക്കാനും, സമൂഹത്തിൽ പോസിറ്റീവായ ഊർജ്ജം പ്രചരിപ്പിക്കാനും വേണ്ടിയാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും, ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നതുമായ ഒരു കൂട്ടായ്മ കോഴിക്കോട് നഗരത്തിന് അത്യാവശ്യമാണെന്ന തിരിച്ചറിവാണ് 'ബ്രൂ ബേൺ' എന്ന ആശയത്തിലേക്ക് നയിച്ചത്.
advertisement
ബ്രൂ ബേൺ കോഴിക്കോട് നഗരത്തിലെ ഒരു കൂട്ടം ആളുകൾക്ക് അവരുടെ ആരോഗ്യം വീണ്ടെടുക്കാനും, നല്ല സൗഹൃദങ്ങൾ സ്ഥാപിക്കാനും, ആഴ്ചയിലെ തിരക്കുകളിൽ നിന്ന് ഒരൽപം ആശ്വാസം നേടാനും സഹായിക്കുന്ന ഒരു ഉത്തമ മാതൃകയാണ്. ഒരു 'ഹെൽത്തി കമ്മ്യൂണിറ്റി' എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ഈ കൂട്ടായ്മ ശക്തമായി മുന്നോട്ട് പോകുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കയാക്കിങ് മുതൽ 3 KM റൺ വരെ; 'ഹെൽത്തി കമ്മ്യൂണിറ്റി'ക്കായുള്ള ഈ യുവാക്കളുടെ ഐഡിയ കോഴിക്കോടിനെ മാറ്റിമറിക്കും
Next Article
advertisement
'ഒരു ഉന്നത ഉദ്യോഗസ്ഥ ഗൂഢാലോചന നടത്തി'; അഭിഭാഷകൻ‌ രാമൻപിള്ളയുടെ കാൽതൊട്ട് വണങ്ങി ദിലീപ്
'ഒരു ഉന്നത ഉദ്യോഗസ്ഥ ഗൂഢാലോചന നടത്തി'; അഭിഭാഷകൻ‌ രാമൻപിള്ളയുടെ കാൽതൊട്ട് വണങ്ങി ദിലീപ്
  • ദിലീപിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥയാണെന്ന് രാമന്‍ പിള്ള ആരോപിച്ചു.

  • നടിയെ ആക്രമിച്ച കേസില്‍ കോടതി വെറുതെ വിട്ടതിന് ശേഷം ദിലീപ് അഭിഭാഷകന് നന്ദി പറഞ്ഞു.

  • സിനിമയിലോ അല്ലാതെയോ ഒരു ശത്രുക്കളും അതിജീവിതയ്ക്ക ഇല്ലെന്ന് മൊഴി നല്‍കിയതായി രാമന്‍ പിള്ള പറഞ്ഞു.

View All
advertisement