13 തദ്ദേശ സ്ഥാപനങ്ങളിൽ പരിഷ്കരിച്ച ജൈവവൈവിധ്യ രജിസ്റ്റർ; കോഴിക്കോട് മുന്നിൽ
Last Updated:
ഒക്ടോബറോടെ 30 തദ്ദേശ സ്ഥാപനങ്ങളിൽ രണ്ടാംഘട്ടം പൂർത്തിയാകും എന്നാണ് കരുതപ്പെടുന്നത്.
ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിൻ്റെ (പിബിആർ) പരിഷ്കരിച്ച രണ്ടാം ഭാഗത്തിൻ്റെ പ്രകാശനം കോഴിക്കോട് ജില്ലയിലെ 13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പൂർത്തിയായി. ജൈവവിഭവങ്ങളെക്കുറിച്ച് പ്രദേശത്തെ ജനങ്ങളൾക്കുള്ള അറിവുകളും പതിറ്റാണ്ടുകളായി പ്രകൃതിയുമായുള്ള ഇടപെടലുകളിലൂടെ ആർജിച്ച നാട്ടറിവുകളും ശാസ്ത്രീയമായി രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൈവ വൈവിധ്യ രജിസ്റ്റർ തയാറാക്കുന്നത്.
2023 ജൂണിൽ കടലുണ്ടി ഗ്രാമപഞ്ചായത്തിലാണ് ജില്ലയിൽ ആദ്യത്തെ പരിഷ്കരിച്ച രജിസ്റ്റർ പുറത്തിറക്കിയത്. രാജ്യത്തെ തന്നെ ആദ്യത്തെ പരിഷ്കരിച്ച രജിസ്റ്ററായിരുന്നു ഇത്. അടുത്ത ദിവസങ്ങളിൽ വില്യപ്പള്ളി, നൊച്ചാട് ഗ്രാമപഞ്ചായത്തുകളിലും പ്രകാശനം നടക്കുന്നതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജൈവവൈവിധ്യ രജിസ്റ്ററുകൾ പ്രകാശനം ചെയ്‌ത ജില്ലയാവും കോഴിക്കോട്. ഒക്ടോബറോടെ 30 തദ്ദേശ സ്ഥാപനങ്ങളിൽ രണ്ടാംഘട്ടം പൂർത്തിയാകും എന്നാണ് കരുതപ്പെടുന്നത്.
പ്രാദേശിക തലത്തിൽ വിഭവ സമാഹരണം നടത്തുന്നതിനും വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ഇത്തരം രജിസ്റ്ററുകൾ അടിസ്ഥാന രേഖയാണെന്നും ഒക്ടോബറോടെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രണ്ടാംഘട്ട ജൈവ വൈവിധ്യ രജിസ്റ്ററിൻ്റെ പ്രകാശനം പൂർത്തിയാവുമെന്നും ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോഓഡിനേറ്റർ ഡോ. മഞ്ജു പറഞ്ഞു. ജില്ലാ പഞ്ചായത്തിൻ്റെ നിരന്തര ഇടപെടലിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നും അവർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 22, 2025 4:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
13 തദ്ദേശ സ്ഥാപനങ്ങളിൽ പരിഷ്കരിച്ച ജൈവവൈവിധ്യ രജിസ്റ്റർ; കോഴിക്കോട് മുന്നിൽ