കല്ലാർ പുഴയുടെ കരയിൽ ‘പുഴ നടത്തം’; ജൈവവൈവിധ്യവും സംരക്ഷണത്തിൻ്റെ പ്രാധാന്യവും പഠിച്ചു വിദ്യാർത്ഥികൾ
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
'പുഴ നടത്ത'ത്തിലൂടെ പുഴയുടെ ഇപ്പോഴത്തെ അവസ്ഥയും, മാലിന്യ പ്രശ്‌നങ്ങളും നേരിട്ട് കണ്ട് ബോധ്യപ്പെടാനും അതിന് പരിഹാരം എന്നോണം പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അജൈവമാലിന്യങ്ങളും നീക്കം ചെയ്യാനും കുട്ടികൾ മുന്നിട്ടിറങ്ങി.
പുഴയെയും ജൈവവൈവിധ്യത്തെയും അടുത്തറിയാൻ പുഴ നടത്തം സംഘടിപ്പിച്ച ഒരു വിദ്യാലയം. പൊന്മുടി യു.പി.എസിലെ കുട്ടികളാണ് കല്ലാറിൻ്റെ തീരത്തേക്ക് പഠനയാത്ര നടത്തിത്. നദിയെ അടുത്തറിയാനും അതിൻ്റെ പ്രാധാന്യം മനസ്സിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്. നാട്ടുകാരനും നദി സംരക്ഷകനുമായ വിജയകുമാറാണ് കുട്ടികൾക്ക് നദിയെ പരിചയപ്പെടുത്തിയത്.
കല്ലാറിനൊപ്പം ജൈവവൈവിധ്യം നേരിൽ കാണാൻ കുട്ടികൾക്ക് ഈ യാത്ര അവസരം നൽകി. പലതരം ചെടികളും, മത്സ്യങ്ങളും, പക്ഷികളും ഉൾപ്പെടുന്ന നദിയുടെ ആവാസവ്യവസ്ഥയെക്കുറിച്ച് വിജയകുമാർ വിശദീകരിച്ചു. വിജയകുമാറിൽ നിന്ന് നദിയിലെ വെള്ളപ്പൊക്കം, മീൻപിടുത്ത രീതികൾ, പുഴയെ ആശ്രയിച്ചുള്ള പഴയകാല ജീവിതം എന്നിവയെ കുറിച്ച് കുട്ടികൾ ചോദിച്ചറിഞ്ഞു.
'പുഴ നടത്ത'ത്തിലൂടെ പുഴയുടെ ഇപ്പോഴത്തെ അവസ്ഥയും, മാലിന്യ പ്രശ്‌നങ്ങളും നേരിട്ട് കണ്ട് ബോധ്യപ്പെടാനും അതിന് പരിഹാരം എന്നോണം പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അജൈവമാലിന്യങ്ങളും നീക്കം ചെയ്യാനും കുട്ടികൾ മുന്നിട്ടിറങ്ങുകയും ചെയ്തു. യാത്രയുടെ അവസാനം, നദിയെ സംരക്ഷിക്കുമെന്നും മാലിന്യങ്ങൾ നിക്ഷേപിക്കില്ലെന്നും പ്രതിജ്ഞയെടുത്താണ് കുട്ടികളും അധ്യാപകരും മടങ്ങിയത്. ഈ പരിപാടി നദീസംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ സഹായിച്ചെന്ന് പ്രഥമാധ്യാപകൻ അബ്ദുൽ ജവാദ് പറഞ്ഞു. പി ടി എ പ്രസിഡൻ്റ് സോണിയ, SMC ചെയർമാൻ പൊന്മുടി പ്രകാശ് അധ്യാപകരായ നിമിഷ, രതീഷ്, ഷാലി, നിതിൻ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 22, 2025 3:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കല്ലാർ പുഴയുടെ കരയിൽ ‘പുഴ നടത്തം’; ജൈവവൈവിധ്യവും സംരക്ഷണത്തിൻ്റെ പ്രാധാന്യവും പഠിച്ചു വിദ്യാർത്ഥികൾ