'ഒരുമിച്ച് ഓടൂ ഒത്തു ചേരൂ'; ഫ്രീഡം സ്ക്വയറിൽ ആവേശമായി കോഴിക്കോട് മാരത്തൺ
Last Updated:
ദുബായ്, കെനിയ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ ആളുകൾ മാരത്തണിൽ ഓടാനെത്തി. കേരളത്തിന് പുറത്ത് 12 സംസ്ഥാനങ്ങളിൽ നിന്ന് പ്രാതിനിധ്യമുണ്ടായി.
'ഒരുമിച്ച് ഓടൂ ഒത്തു ചേരൂ' എന്ന സന്ദേശവുമായി ഞായറാഴ്ച കോഴിക്കോട് മാരത്തൺ സംഘടിപ്പിച്ചു. മൂന്നുവിഭാഗങ്ങളിലായി കോഴിക്കോട് കടപ്പുറത്താണ് പരിപാടി നടന്നത്. മാരത്തണിൻ്റെ ഭാഗമായി ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നതായി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ. പവിത്രൻ അറിയിച്ചിരുന്നു.
21കിലോമീറ്റർ (ഹാഫ് മാരത്തോൺ), 10 കിലോമീറ്റർ, 5 കിലോമീറ്റർ ഫൺ റൺ എന്നീ വ്യത്യസ്ത കാറ്റഗറിയിലാണ് കോഴിക്കോട് ഫ്രീഡം സ്ക്വയറിൽ മാരത്തൺ സംഘടിപ്പിച്ചത്. അഞ്ച് കിലോമീറ്ററിൽ മത്സരമില്ല. ദുബായ്, കെനിയ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ ആളുകൾ മാരത്തണിൽ ഓടാനെത്തി. കേരളത്തിന് പുറത്ത് 12 സംസ്ഥാനങ്ങളിൽ നിന്ന് പ്രാതിനിധ്യമുണ്ടായി. സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ. പവിത്രനും മാരത്തണിൽ പങ്കാളിയായി.
പുരുഷ, സ്ത്രീ വിഭാഗങ്ങളിൽ പ്രത്യേക മത്സരമുണ്ടായിരുന്നു. രജിസ്റ്റർ ചെയ്യുന്നവർക്ക് ബിബ്, ടി ഷർട്ട്, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് പുറമേ പാരഗണിൻ്റെ പ്രഭാതഭക്ഷണവും നൽകി. പ്രോട്ടീൻ സമൃദ്ധമായ വെജ്, നോൺവെജ് പ്രഭാതഭക്ഷണമായിരുന്നു പാരഗൺ ഗ്രൂപ്പ് തയ്യാറാകിയത്. മെഡിക്കൽ, റിഫ്രഷ്മെൻ്റ് സൗകര്യങ്ങളുമുണ്ടായിരുന്നു. അഞ്ചിടങ്ങളിൽ ടോയ്ലറ്റ് സൗകര്യമൊരുക്കി. അഞ്ച് കിലോമീറ്റർ എം.കെ. രാഘവൻ എംപി, 10 കിലോമീറ്റർ വി കെ സി മാനേജിങ് ഡയറക്ടർ വി കെ സി റസാഖ്, 21 കിലോമീറ്റർ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ബേപ്പൂർ സ്റ്റേഷൻ കമാൻഡിങ് ഓഫീസർ കമാൻഡൻ്റ് സന്ദീപ് സിങ് എന്നിവരാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Jan 12, 2026 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
'ഒരുമിച്ച് ഓടൂ ഒത്തു ചേരൂ'; ഫ്രീഡം സ്ക്വയറിൽ ആവേശമായി കോഴിക്കോട് മാരത്തൺ










