കോഴിക്കോട് ഇനി കേരളോത്സവ ലഹരിയിൽ; കായിക മത്സരങ്ങൾക്ക് ജനുവരി 14-ന് തുടക്കമാകും
Last Updated:
കലാ മത്സരങ്ങളില്‍ ജനുവരി 23ന് ഓഫ് സ്റ്റേജ് ഇനങ്ങളും 24, 25 തീയതികളില്‍ സ്റ്റേജ് ഇനങ്ങളും ചങ്ങരോത്ത് നടക്കും.
ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ജനുവരി 14 മുതല്‍ വിവിധ വേദികളിലായി കോഴിക്കോട് നടക്കും. കായിക മത്സരങ്ങള്‍ ജനുവരി 14 മുതല്‍ 18 വരെയും കലാമത്സരങ്ങള്‍ 23 മുതല്‍ 25 വരെയുമാണ് നടക്കുക. മത്സരങ്ങളുടെ നടത്തിപ്പിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചെയര്‍പേഴ്‌സണും സെക്രട്ടറി ജനറല്‍ കണ്‍വീനറുമായി വിപുലമായ സംഘാടക സമിതിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി.
യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ കെ നവാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജേഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ വൃത്തിയില്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മിസ്ഹബ് കീഴരിയൂര്‍, ബല്‍ക്കീസ് ടീച്ചര്‍, ബാലാമണി ടീച്ചര്‍, ലത കെ പൊറ്റയില്‍, സീന, യുവജന ക്ഷേമ കോഓഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
കലാ മത്സരങ്ങളില്‍ ജനുവരി 23ന് ഓഫ് സ്റ്റേജ് ഇനങ്ങളും 24, 25 തീയതികളില്‍ സ്റ്റേജ് ഇനങ്ങളും ചങ്ങരോത്ത് നടക്കും.
advertisement
കായിക മത്സരങ്ങളുടെ ഷെഡ്യൂള്‍ (മത്സര തീയതി, ഇനം, വേദി ക്രമത്തില്‍):
ജനുവരി 14: ചെസ്സ്, പഞ്ചഗുസ്തി (ജില്ലാ പഞ്ചായത്ത് ഹാള്‍).
ജനുവരി 15: ഷട്ടില്‍, കബഡി (ഇന്‍ഡോര്‍ സ്റ്റേഡിയം), ഫുട്‌ബോള്‍ (കൊണാറമ്പ് സ്റ്റേഡിയം, പെരുവയല്‍ പഞ്ചായത്ത്).
ജനുവരി 16: ആര്‍ച്ചറി (ഫിസിക്കല്‍ എജ്യൂക്കേഷന്‍ കോളേജ്), കളരിപ്പയറ്റ് (മാനാഞ്ചിറ), നീന്തല്‍ (നടക്കാവ് സ്വിമ്മിങ് പൂള്‍), ഫുട്‌ബോള്‍ (കൊണാറമ്പ് സ്റ്റേഡിയം, പെരുവയല്‍ പഞ്ചായത്ത്).
ജനുവരി 17: ക്രിക്കറ്റ് (കൊണാറമ്പ് സ്റ്റേഡിയം), വടംവലി (വാണിമേല്‍ പഞ്ചായത്ത്), വോളിബോള്‍ (നരിക്കുനി).
advertisement
ജനുവരി 18: ക്രിക്കറ്റ് (കൊണാറമ്പ് സ്റ്റേഡിയം), വോളിബോള്‍ (നരിക്കുനി), അത്‌ലറ്റിക്‌സ് (മെഡിക്കല്‍ കോളേജ് ഗ്രൗണ്ട്), ബാസ്‌ക്കറ്റ് ബോള്‍ (സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ).
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Jan 12, 2026 5:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് ഇനി കേരളോത്സവ ലഹരിയിൽ; കായിക മത്സരങ്ങൾക്ക് ജനുവരി 14-ന് തുടക്കമാകും










