കോഴിക്കോട് ജില്ലയിൽ തൈ വിതരണത്തിന് തുടക്കമായി; പഞ്ചായത്തുകൾക്കും നഗരസഭകൾക്കും കൈമാറും

Last Updated:

ഉത്തരമേഖല സാമൂഹിക വനവത്കരണ വിഭാഗം കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി വിതരണോദ്ഘാടനം നിര്‍വഹിച്ചു.

കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി വിതരണോദ്ഘാടനം നിര്‍വഹിച്ചു
കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി വിതരണോദ്ഘാടനം നിര്‍വഹിച്ചു
ഉത്തരമേഖല സാമൂഹിക വനവത്കരണ വിഭാഗത്തിന് കീഴിലെ നഴ്സറിയില്‍ ഒരു ലക്ഷം വൃക്ഷത്തൈകള്‍ വിതരണത്തിന് തയാറായി കഴിഞ്ഞു. കോഴിക്കോട് ജില്ലയില്‍ മടവൂര്‍, മൊകവൂര്‍ പഞ്ചായത്ത് നഴ്‌സറികളിലായി ഉല്‍പ്പാദിപ്പിച്ച വിവിധ ഇനം തൈകള്‍ ജില്ലയിലെ തന്നെ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമാണ് വിതരണം ചെയ്യുക.
കോഴിക്കോട് സാമൂഹിക വനവത്കരണ വിഭാഗത്തിൻ്റെ പരിധിയിലുള്ള മടവൂര്‍ നഴ്‌സറിയില്‍ ഹരിതകേരള മിഷന്‍ മുഖേന പഞ്ചായത്തുകള്‍ക്കുള്ള വിതരണം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ഉത്തരമേഖല സാമൂഹിക വനവത്കരണ വിഭാഗം കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി വിതരണോദ്ഘാടനം നിര്‍വഹിച്ചു. നെല്ലി, ആര്യവേപ്പ്, താന്നി, പുളി, കണിക്കൊന്ന, സീതപ്പഴം, ഞാവല്‍, പേര, ഉങ്ങ്, മുള, നീര്‍മരുത്, കുന്നിവാക എന്നിങ്ങനെ 21 ഇനങ്ങളാണ് വിതരണത്തിനായി തയാറാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് ജില്ലയിൽ തൈ വിതരണത്തിന് തുടക്കമായി; പഞ്ചായത്തുകൾക്കും നഗരസഭകൾക്കും കൈമാറും
Next Article
advertisement
സാറേ പത്രിക സമർപ്പിക്കാൻ മറന്നുപോയി; പ്രചാരണം തുടങ്ങിയ പത്തനംതിട്ടയിലെ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാർഥിയില്ല
സാറേ പത്രിക സമർപ്പിക്കാൻ മറന്നുപോയി; പ്രചാരണം തുടങ്ങിയ പത്തനംതിട്ടയിലെ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാർഥിയില്ല
  • പത്തനംതിട്ട കവിയൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാർഥി പത്രിക സമർപ്പിക്കാൻ മറന്നു.

  • കോണ്‍ഗ്രസ് നേതാക്കളുടെ പടലപ്പിണക്കത്തെ തുടര്‍ന്ന് സ്ഥാനാർഥി പത്രിക സമർപ്പിക്കാതിരുന്നതായി സൂചന.

  • പത്രിക സമർപ്പിക്കേണ്ട അവസാന ദിനം പത്രിക നൽകാൻ സ്ഥാനാർഥി രാജ്കുമാറിനായില്ല.

View All
advertisement