ഈ രോഗത്തിന് തിരുവനന്തപുരത്ത് സൗജന്യ ചികിത്സയുണ്ട്... നിങ്ങളിൽ എത്രപേർക്കറിയാം?
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
കേരളത്തിൽ തന്നെ വളരെയധികം ആളുകളിൽ പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ വെള്ളപ്പാണ്ട് കണ്ടുവരുന്നുണ്ട്.
മനുഷ്യൻ്റെ ആത്മവിശ്വാസത്തെ നശിപ്പിച്ചു കളയുന്നവയാണ് ചില രോഗങ്ങൾ. ഒരു ആയുസ്സിലെ സമ്പാദ്യം മുഴുവൻ കവർന്നെടുക്കുന്ന രോഗങ്ങളുമുണ്ട്. രോഗങ്ങൾ എന്നത് നിസ്സാരക്കാരല്ല എന്ന് നാം കടന്നു പോകുന്ന ചുറ്റുപാടുകളിൽ നിന്നും മനുഷ്യരിൽ നിന്നും ഒക്കെ മനസ്സിലാക്കാം. മരണകാരണമല്ലെങ്കിൽ പോലും ഒരു മനുഷ്യൻ്റെ ആത്മവിശ്വാസത്തെ ഒന്നായി നശിപ്പിച്ചു കളയുന്ന ഒരു രോഗമാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട്.
കേരളത്തിൽ തന്നെ വളരെയധികം ആളുകളിൽ പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ വെള്ളപ്പാണ്ട് കണ്ടുവരുന്നുണ്ട്. അത്യാവശ്യം ചെലവേറിയ ചികിത്സയാണ് പലയിടത്തും ഈ രോഗത്തിനായി ചെലവാക്കേണ്ടി വരുന്നത്. എന്നാൽ തിരുവനന്തപുരം ജില്ലയിൽ വെള്ളപ്പാണ്ടിന് സൗജന്യ ചികിത്സ നൽകുന്ന ഒരിടമുണ്ട്. 20 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള രോഗബാധിതർക്കാണ് സൗജന്യ ചികിത്സ നൽകുന്നത്. രോഗബാധിതർക്ക് പലപ്പോഴും ഫലവത്തായി എങ്ങനെ ഈ രോഗത്തെ ചികിത്സിച്ചു മാറ്റാം എന്നതിനെപ്പറ്റി അറിവുണ്ടാകില്ല. അതുമാത്രമല്ല ചികിത്സയുടെ ചെലവിനെ പറ്റിയും രോഗികളിൽ ആശങ്കയുണ്ടാകും. എന്നാൽ തികച്ചും സൗജന്യമായാണ് തിരുവനന്തപുരത്തെ ഒരു സർക്കാർ ആശുപത്രി ഈ രോഗത്തിന് ചികിത്സ നൽകുന്നത്.
advertisement
തിരുവനന്തപുരം ആയുർവേദ കോളേജിൽ 20നും 50നും ഇടയിൽ പ്രായമുള്ള വ്യക്തികളിൽ ഉണ്ടാകുന്ന വെള്ളപ്പാണ്ട് രോഗത്തിന് സൗജന്യ ചികിത്സ നൽകുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ആശുപത്രിയിലെ ഒന്നാം നമ്പർ ഒ പി യിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ചികിത്സ ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9400311013, 8281591013.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Nov 22, 2025 4:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഈ രോഗത്തിന് തിരുവനന്തപുരത്ത് സൗജന്യ ചികിത്സയുണ്ട്... നിങ്ങളിൽ എത്രപേർക്കറിയാം?










