എലത്തൂരിൽ അദാലത്ത് ഒക്ടോബർ 4ന്
Last Updated:
ജനങ്ങളുടെ പരാതികളിൽ ഏതെങ്കിലും കാരണത്താൽ തീരുമാനം വൈകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ എലത്തൂർ നിയോജക മണ്ഡലത്തിൽ ഒക്ടോബർ നാലിന് നടത്തുന്ന പരാതി പരിഹാര അദാലത്ത് 'കൂടെയുണ്ട്, കരുത്തായി കരുതലായി' സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം നിർവഹിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് എല്ലാവർക്കും ഒരുമിച്ചു നില്ക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പരാതികളിൽ ഏതെങ്കിലും കാരണത്താൽ തീരുമാനം വൈകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്ത് വിജയകരമായി നടത്താൻ എല്ലാവരും ഒരുമിച്ചു നിൽക്കും.
ഭൂമി സംബന്ധമായ വിഷയങ്ങൾ, സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, ശാരീരിക/ബൗദ്ധിക/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്കരണം, കുടിവെള്ളം, ഭക്ഷ്യ സുരക്ഷ, ജലസ്രോതസ്സുകളുടെ സംരക്ഷണം, റേഷൻ കാർഡ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതികൾ, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സ്കോളർഷിപ്പുകൾ സംബന്ധിച്ച പരാതികൾ, തണ്ണീർത്തട സംരക്ഷണം, അപകട ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റൽ തുടങ്ങിയ വിഷയങ്ങളാണ് അദാലത്തിൽ പരിഗണിക്കുക. ലൈഫ് ഭവനപദ്ധതി, ഭൂമി തരം മാറ്റൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയുമായി ബന്ധപ്പെട്ട പുതിയ പരാതികൾ അദാലത്തിൽ പരിഗണിക്കില്ല. സെപ്റ്റംബർ 23 വരെ പരാതികൾ അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും എലത്തൂരിലുള്ള കോർപ്പറേഷൻ മേഖലാ ഓഫീസിലും നേരിട്ട് സ്വീകരിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 22, 2025 5:16 PM IST