Amitabh Bachchan : അമിതാഭ് ബച്ചനെ കടക്കെണിയിലാക്കിയ ചിത്രം ഏതെന്നറിയുമോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
എല്ലാ ദിവസവും വീട്ടിലേക്ക് കടം വാങ്ങിയവർ വരുമായിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ അമിതാഭ് ബച്ചൻ പറഞ്ഞിട്ടുണ്ട്
തൻ്റെ കരിയറിലെ ഏറ്റവും കഠിനമായ അനുഭവങ്ങളിലൊന്ന് 1998-ൽ പുറത്തിറങ്ങിയ 'മേജർ സാബ്' എന്ന ചിത്രമാണെന്ന് മുതിർന്ന ചലച്ചിത്രകാരൻ ടിനു ആനന്ദ് വെളിപ്പെടുത്തി. ചിത്രം വിജയമായിരുന്നെങ്കിലും, അമിതാഭ് ബച്ചൻ്റെ നിർമ്മാണക്കമ്പനിയായ എ.ബി.സി.എല്ലിൻ്റെ (ABCL) സാമ്പത്തിക പ്രതിസന്ധി കാരണം ചിത്രീകരണാനുഭവം ദുരിതപൂർണ്ണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
advertisement
അടുത്തിടെ ഒരു അഭിമുഖത്തിലാണ് ആനന്ദ് ഇക്കാര്യം തുറന്നു പറഞ്ഞത്. "അമിതാഭ് ബച്ചൻ കോർപ്പറേറ്റ് രംഗത്തേക്ക് തിരിഞ്ഞപ്പോൾ സാമ്പത്തികമായി തകർന്നു. നിർഭാഗ്യവശാൽ, ആ സമയത്താണ് ഞാൻ അദ്ദേഹത്തിനുവേണ്ടി 'മേജർ സാബ്' ഒരുക്കിയത്. ഞങ്ങൾ വളരെ മോശം സാഹചര്യങ്ങളിലാണ് ജോലി ചെയ്തത്, അത് എനിക്ക് മാത്രമേ അറിയൂ," ടിനു ആനന്ദ് ഓർത്തെടുത്തു.
advertisement
നിർമ്മാതാവിൻ്റെ കൈയിൽ പണമില്ലാത്തതുകൊണ്ട് മുഴുവൻ യൂണിറ്റിനെയും ഒരു ഹോട്ടലിലാണ് താമസിപ്പിച്ചത്. ശമ്പളം കിട്ടാതെ വന്നതോടെ ജീവനക്കാർ ഓരോ ദിവസവും പണിമുടക്കി. ജോലി ചെയ്യില്ലെന്ന് ഭീഷണിപ്പെടുത്തി. ഈ ദുരിതപൂർണ്ണമായ സാഹചര്യം തന്നെ മാനസികമായി വല്ലാതെ തളർത്തിയെന്നും, ഇനി ഒരിക്കലും സിനിമ സംവിധാനം ചെയ്യില്ലെന്ന് അന്ന് താൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
advertisement
1990-കളിൽ സിനിമ നിർമ്മിക്കാനും വലിയ പരിപാടികൾ നടത്താനും വേണ്ടിയാണ് അമിതാഭ് ബച്ചൻ എ.ബി.സി.എൽ ആരംഭിച്ചത്. എന്നാൽ, മോശം സാമ്പത്തിക മാനേജ്‌മെൻ്റും ധൃതിയിലുള്ള വളർച്ചയും കമ്പനിയെ സാമ്പത്തികമായി തകർത്തു. 1999-ഓടെ കമ്പനി പാപ്പരായി പ്രഖ്യാപിക്കപ്പെടുകയും 90 കോടി രൂപയുടെ കടബാധ്യത വരികയും ചെയ്തു. അമിതാഭ് ബച്ചൻ തന്നെ വീർ സാങ്‌വിയുമായുള്ള അഭിമുഖത്തിൽ ഈ ദുരന്തകാലത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.
advertisement
advertisement
advertisement