കോഴിക്കോട് തെരുവുകളുടെ കഥ പറഞ്ഞ് ‘മിഠായിത്തെരുവ്’ ടൗൺഹാളിൽ അരങ്ങേറി
Last Updated:
കോഴിക്കോട്ടെ പ്രധാന തെരുവായ മിഠായിത്തെരുവിൻ്റെ പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന നാടകം കോഴിക്കോട്ടെ മറ്റ് തെരുവുകളിലൂടെയും സഞ്ചരിക്കുന്നുണ്ട്.
കോഴിക്കോട് തെരുവിലെ മനുഷ്യരുടെ കഥ പറഞ്ഞ് സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025ൻ്റെ ഭാഗമായി ടൗൺഹാളിൽ അരങ്ങേറിയ നാടകമാണ് മിഠായിത്തെരുവ്. സാഹിത്യനഗരിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന നാടകം കാഴ്ചക്കാരുടെ കൈയടി നേടി. മിച്ചർ മാണിയും ജിലേബി മാലയും മുന്ന ഭായിയും പാത്തുവും ബീരാനുമെല്ലാം അടങ്ങിയ നിരവധി കഥാപാത്രങ്ങളാണ് മിഠായിത്തെരുവ് നാടകത്തെ മുന്നോട്ടു നയിച്ചത്.
കോഴിക്കോട്ടെ പ്രധാന തെരുവായ മിഠായിത്തെരുവിൻ്റെ പശ്ചാത്തലത്തിൽ പുരോഗമിക്കുന്ന നാടകം കോഴിക്കോട്ടെ മറ്റ് തെരുവുകളിലൂടെയും സഞ്ചരിക്കുന്നുണ്ട്. രണ്ട് മണിക്കൂറാണ് നാടകത്തിൻ്റെ ദൈർഘ്യം. കോഴിക്കോടിൻ്റെ പ്രിയ എഴുത്തുകാരെയും നാടകത്തിൽ അടയാളപ്പെടുത്തുന്നുണ്ട് എന്ന പ്രത്യേകതയുണ്ട് മിഠായിത്തെരുവ് ഡ്രാമയ്ക്. കോഴിക്കോട് രംഗഭാഷ അവതരിപ്പിച്ച നാടകത്തിൻ്റെ രചന പ്രദീപ് കുമാർ കാവുന്തറയാണ്. രാജീവ് മമ്മിളിയാണ് സംവിധാനം. ഗിരീഷ് രവി, മനോജ് കോതമംഗലം, ജോഷി കാളാരൻ, അജയ് ദേവ്, സന്ധ്യാ വിനോദ്, മിത്ര പാറു തുടങ്ങിയവരാണ് മിഠായിത്തെരുവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച ജനപ്രിയ നാടകത്തിനുള്ള പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ മിഠായിത്തെരുവിന് ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
September 09, 2025 6:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് തെരുവുകളുടെ കഥ പറഞ്ഞ് ‘മിഠായിത്തെരുവ്’ ടൗൺഹാളിൽ അരങ്ങേറി