ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച നാദാപുരം മത്സ്യമാർക്കറ്റ് ഉദ്ഘാടനം ചെയ്തു
Last Updated:
വിവിധ മുറികളായിരുന്ന മത്സ്യമാർക്കറ്റ് കെട്ടിടമാണ് വലിയ ഹാളാക്കി ടൈൽ പാകി നവീകരിച്ചത്.
ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച നാദാപുരം മത്സ്യമാർക്കറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. 35 ലക്ഷം രൂപ ചെലവിട്ടാണ് നാദാപുരം ഗ്രാമപഞ്ചായത്ത് മാർക്കിൻ്റെ പ്രവൃത്തികൾ പൂർത്തിയാക്കിയത്. വിവിധ മുറികളായിരുന്ന മത്സ്യമാർക്കറ്റ് കെട്ടിടമാണ് വലിയ ഹാളാക്കി ടൈൽ പാകി നവീകരിച്ചത്. മുൻപേ നാദാപുരം മത്സ്യമാർക്കറ്റിൽ തന്നെ ഉണ്ടായിരുന്ന ബീഫ് സ്റ്റാൾ, ചിക്കൻ സ്റ്റാൾ, മട്ടൻ സ്റ്റാൾ എന്നിവയും കെട്ടിടത്തോടൊപ്പം പ്രത്യേക വിപണന കേന്ദ്രമാക്കി ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ വൈസ് പ്രസിഡൻ്റ് അഖില മര്യാട്ട് അധ്യക്ഷയായി. അസി. സെക്രട്ടറി എൻ. സുമതി, സ്ഥിരം സമിതി അധ്യക്ഷൻ സി കെ നാസർ, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജു മോഹൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി അംഗമായ അബ്ബാസ് കണേക്കൽ, പി പി വാസു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 31, 2025 4:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച നാദാപുരം മത്സ്യമാർക്കറ്റ് ഉദ്ഘാടനം ചെയ്തു



