വടകര ഇനി പഴയ വടകര അല്ല! അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച് റെയിൽവേ സ്റ്റേഷൻ

Last Updated:

രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ചടങ്ങിലാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്. വീഡിയോ കോൺഫറൻസ് വഴി 103 സ്റ്റേഷനുകളിലും തത്സമയം ഉദ്ഘാടനച്ചടങ്ങ് പ്രദർശിപ്പിച്ചു.

അമൃത് ഭാരത് പദ്ധതിയിൽ നവീകരണം പൂർത്തിയാക്കിയ വടകര റെയിൽവേ സ്റ്റേഷൻ
അമൃത് ഭാരത് പദ്ധതിയിൽ നവീകരണം പൂർത്തിയാക്കിയ വടകര റെയിൽവേ സ്റ്റേഷൻ
അമൃത് ഭാരത് പദ്ധതിയിൽ നവീകരണം പൂർത്തിയാക്കിയ വടകര റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനുള്ള ഒരു പ്രധാന സംരംഭമായ അമൃത് ഭാരത് സ്റ്റേഷൻ സ്കീം (ABSS) പ്രകാരം പുനർവികസിപ്പിച്ച വടകര, മാഹി, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകളാണ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്.
രാജ്യത്ത് 103 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ അമൃത് ഭാരത് സ്റ്റേഷനാക്കി നവീകരിച്ചത്. ഇതിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ടത് വടകരയും ചിറയൻകീഴ് സ്റ്റേഷനുമാണ്. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ചടങ്ങിലാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്. വീഡിയോ കോൺഫറൻസ് വഴി 103 സ്റ്റേഷനുകളിലും തത്സമയം ഉദ്ഘാടനച്ചടങ്ങ് പ്രദർശിപ്പിച്ചു.
വടകരയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായി. ഷാഫി പറമ്പിൽ എം പി, പി. ടി. ഉഷ എം പി, കെ. കെ. രമ എം എൽ എ, റെയിൽവേ പാലക്കാട് ഡിവിഷൻ മാനേജർ അരുൺ കുമാർ ചതുർവേദി എന്നിവർ സംസാരിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി ജോർജ് കുര്യൻ സർട്ടിഫിക്കറ്റ് വിതരണവും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വടകര ഇനി പഴയ വടകര അല്ല! അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച് റെയിൽവേ സ്റ്റേഷൻ
Next Article
advertisement
'കോൺഗ്രസിനെ നയിക്കുന്നത് ഷാഫിയുടെയും രാഹുലിന്റെയും ധാർഷ്ട്യം';സതീശനെ കർമ ഓർമിപ്പിച്ച് പത്മജ വേണുഗോപാൽ
'കോൺഗ്രസിനെ നയിക്കുന്നത് ഷാഫിയുടെയും രാഹുലിന്റെയും ധാർഷ്ട്യം';സതീശനെ കർമ ഓർമിപ്പിച്ച് പത്മജ വേണുഗോപാൽ
  • പത്മജ വേണുഗോപാൽ വിഡി സതീശനെതിരെ ഫേസ്ബുക്കിൽ രൂക്ഷ വിമർശനം നടത്തി.

  • സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ സതീശൻ യോഗ്യനല്ലെന്ന് പത്മജ.

  • കോൺഗ്രസിനെ നയിക്കുന്നത് ഷാഫിയുടെയും രാഹുലിന്റെയും ധാർഷ്ട്യമാണെന്ന് പത്മജ വേണുഗോപാൽ.

View All
advertisement