ഡിസിസി ഓഫീസ് ഉദ്ഘാടനത്തിനിടയിലെ തള്ളിക്കയറ്റം; പൊതുപരിപാടികൾക്ക് പെരുമാറ്റച്ചട്ടം വന്നേക്കും

Last Updated:

ഡിസിസികൾക്കാകും പെരുമാറ്റ ചട്ടം ഉറപ്പുവരുത്തേണ്ട ചുമതല

News18
News18
കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ തിക്കും തിരക്കും കണക്കിലെടുത്ത് പൊതുപരിപാടികൾക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരാനുള്ള നീക്കവുമായി കെപിസിസി നേതൃത്വം. അതത് ജില്ലകളിൽ നടക്കുന്ന പരിപാടികളിൽ ഡിസിസികൾക്ക് ആകും പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തേണ്ടതിന്റെ പൂർണ്ണ ചുമതല. കോഴിക്കോട്ടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഏറുന്നതിനിടയിലാണ് പാർട്ടി നേതൃത്വത്തിന്റെ ഇടപെടൽ
കോഴിക്കോട് ഡിസിസി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഈ തള്ളിക്കയറ്റത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ കെപിസിസി നേതൃത്വത്തിന്റെ ഇടപെടൽ. കോഴിക്കോട് സംഭവം ഇടതു കേന്ദ്രങ്ങൾ സൈബർ ഇടങ്ങളിൽ സജീവ ചർച്ചയാക്കി മാറ്റുന്നതിനിടയിലാണ് പൊതുപരിപാടികൾക്ക് പെരുമാറ്റ ചട്ടം നടപ്പിലാക്കാനുള്ള നേതൃത്വത്തിന്റെ ആലോചന. ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന പൊതുപരിപാടികൾ അതത് ജില്ലകളിൽ നടക്കുമ്പോൾ ഡിസിസികൾക്ക് ആകും പെരുമാറ്റ ചട്ടം ഉറപ്പുവരുത്തേണ്ട ചുമതല. പാർട്ടിയെ പൊതുജനമധ്യത്തിൽ അപഹാസ്യമാക്കുന്ന വിധത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരായ തുടർ നടപടി നേതൃത്വം തീരുമാനിക്കും.
advertisement
പൊതുപരിപാടികളുടെ സുഗമമായ നടത്തിപ്പിന് പെരുമാറ്റചട്ടം കൊണ്ടുവരുന്ന കാര്യം നേരത്തെ തന്നെ നേതൃത്വം ആലോചിച്ചിരുന്നെങ്കിലും ഒരു വിഭാഗം നേതാക്കൾ ഇതിനെ എതിർത്തതോടെയാണ് നീക്കം പരാജയപ്പെട്ടത്. അതേസമയം വിമർശനങ്ങൾക്ക് വഴിവെച്ച കോഴിക്കോട്ടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം ഇപ്പോഴും മൗനം തുടരുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡിസിസി ഓഫീസ് ഉദ്ഘാടനത്തിനിടയിലെ തള്ളിക്കയറ്റം; പൊതുപരിപാടികൾക്ക് പെരുമാറ്റച്ചട്ടം വന്നേക്കും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement