K Sudhakaran | 'ചെറുപ്പക്കാരാണ്, കുട്ടികളാണ് പറഞ്ഞുനിര്‍ത്താന്‍ ഞങ്ങള്‍ക്ക് ആവില്ല'; നാളെ കരിദിനം ആചരിക്കുമെന്ന് കെ സുധാകരന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
'എത്ര ഓഫിസ് നിങ്ങള്‍ പൊളിക്കുന്നോ അത്രയും ഞങ്ങളും പൊളിക്കാം. പക്ഷേ...'
തിരുവനന്തപുരം: സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു. ജനാധിപത്യ രീതിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നത് തെറ്റാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്നും സുധാകരന്‍ പറഞ്ഞു.
ആത്മരക്ഷാര്‍ത്ഥം പ്രതിരോധിക്കേണ്ട അവസ്ഥയാണ് കോണ്‍ഗ്രസിന്. കെപിസിസി ആസ്ഥാനമെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. അതിന് നേരേയാണു സിപിഎം ആക്രമണം അഴിച്ചുവിട്ടത്. ചെറുപ്പക്കാരാണ്, കുട്ടികളാണ് പറഞ്ഞുനിര്‍ത്താന്‍ ഞങ്ങള്‍ക്ക് ആവില്ല. അവരുടെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായാല്‍ ഞങ്ങള്‍ക്ക് ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
എത്ര ഓഫിസ് നിങ്ങള്‍ പൊളിക്കുന്നോ അത്രയും ഞങ്ങളും പൊളിക്കാം. പക്ഷേ അത് ജനാധിപത്യപരമായ നടപടിയല്ല. അതുകൊണ്ട് അക്രമത്തിന്റെ പാതയില്‍ ഞങ്ങളില്ല. പക്ഷേ ഇനിയും അക്രമവുമായി മുന്നോട്ടുപോയാല്‍ ഞങ്ങളും പ്രതിരോധിക്കും.
advertisement
മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തില്‍ പ്രതിഷേധം നടന്നതിന് പിന്നാലെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നീലേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. കണ്ണൂര്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
കണ്ണൂര്‍ ഇരിട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനവും ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനവും ഇരു ദിശയിലുമായി വരുമ്പോഴാണ് സംഘര്‍ഷമുണ്ടായത്. കെപിസിസി ആസ്ഥാനത്ത് സംഘര്‍ഷാവസ്ഥ.. ഇന്ദിരാ ഭവനിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. ഇതിനെ പ്രതിരോധിക്കാനായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചും നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 13, 2022 10:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Sudhakaran | 'ചെറുപ്പക്കാരാണ്, കുട്ടികളാണ് പറഞ്ഞുനിര്‍ത്താന്‍ ഞങ്ങള്‍ക്ക് ആവില്ല'; നാളെ കരിദിനം ആചരിക്കുമെന്ന് കെ സുധാകരന്‍


