KRail | കെറെയില്‍ സമരം: കോഴിക്കോടും ചോറ്റാനിക്കരയിലും പ്രതിഷേധം; കല്ലിടല്‍ മാറ്റി, നട്ടാശ്ശേരിയില്‍ സംഘര്‍ഷം
- Published by:Arun krishna
- news18-malayalam
Last Updated:
കനത്ത പ്രതിഷേധത്തിനിടയിലും സംസ്ഥാനത്ത് സില്‍വര്‍ ലൈനിന് വേണ്ടിയുള്ള സര്‍വേ പുരോഗമിക്കുകയാണ്
കെറെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കോട്ടയം നട്ടാശേരിയിലും മലപ്പുറം തിരുനാവായയിലും നാട്ടുകാരുടെ പ്രതിഷേധം. നട്ടാശേരിയില്‍ പോലീസും നാട്ടുകാരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ത്തിലേക്ക് നീങ്ങി. പ്രതിഷേധത്തെ തുടര്‍ന്ന് കോഴിക്കോടും ചോറ്റാനിക്കരയിലും ഇന്ന് നടത്താനിരുന്ന സര്‍വേ മാറ്റി.
കനത്ത പ്രതിഷേധത്തിനിടയിലും സംസ്ഥാനത്ത് സില്‍വര്‍ ലൈനിന് വേണ്ടിയുള്ള സര്‍വേ പുരോഗമിക്കുകയാണ്. കോട്ടയം നട്ടാശേരിയില്‍ നാട്ടുകാരെ തടഞ്ഞ് കല്ലിടല്‍ തുടരുകയാണ്. നാട്ടുകാരെയും നഗരസഭാ കൗണ്‍സിലര്‍മാരെയും പോലീസ് തടഞ്ഞു. ഇന്നലെ നട്ടാശേരിയില്‍ കല്ലിടല്‍ തടസപ്പെട്ടിരുന്നു.
പ്രതിഷേധ സാഹചര്യങ്ങള്‍ ഉള്‍പ്പടെ പരിഗണിച്ചായിരിക്കും ഇന്ന് കല്ലിടല്‍ നടപടികള്‍ തീരുമാനിക്കുക എന്നാണ് ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നത്. ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന സര്‍വേ കല്ല് പ്രതിഷേധക്കാര്‍ എടുത്തുമാറ്റുകയും ചെയ്തു. നട്ടാശ്ശേരിയില്‍ പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല.സ്ഥലത്ത് വന്‍ പോലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്.
advertisement
മലപ്പുറം തിരുനാവായ സൗത്ത് പല്ലാറിൽ ഇന്നലെ മാറ്റിവച്ച സർവേ പുനരാരംഭിച്ചു. സർവേ തടഞ്ഞ് സമരസമിതിയും രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 22, 2022 10:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KRail | കെറെയില്‍ സമരം: കോഴിക്കോടും ചോറ്റാനിക്കരയിലും പ്രതിഷേധം; കല്ലിടല്‍ മാറ്റി, നട്ടാശ്ശേരിയില്‍ സംഘര്‍ഷം