മദ്യപിച്ച പണം ആവശ്യപ്പെട്ടതിന് പ്രതികാരമായി 11 കെവി ഫ്യൂസൂരിയ കെഎസ്ഇബി ജീവനക്കാർക്ക് സസ്പെൻഷൻ
- Published by:ASHLI
- news18-malayalam
Last Updated:
സുരേഷ് കുമാറിനെതിരെ ആലപ്പുഴ ജില്ലയിലെ ഒരു വീട്ടിൽ മദ്യപിച്ച് എത്തി അതിക്രമം കാട്ടിയെന്ന് സ്ത്രീ നൽകിയ പരാതിയിലും കേസുണ്ട്.
മദ്യപിച്ച ശേഷം പണം നൽകാതെ പോകാൻ ഒരുങ്ങിയപ്പോൾ ബാർ ജീവനക്കാർ ചോദ്യം ചെയ്തതിന് പ്രതികാരമായി 11 കെ വി ഫീഡർ ഓഫ് ചെയ്ത കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവത്തിൽ മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. കോട്ടയം മലയാളം ഇലക്ട്രിക്കൽ സെക്ഷനിലെ ഇലക്ട്രിസിറ്റി വർക്കർമാരായ പിവി അഭിലാഷ്, പിസി സലീംകുമാർ ചേപ്പാട് ഇലക്ട്രിക്കൽ സെക്ഷനിലെ ഇലക്ട്രിസിറ്റി വർക്കറായ പി സുരേഷ് കുമാർ എന്നിവർക്കെതിരെയാണ് കെഎസ്ഇബിയുടെ നടപടി.
ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെരുമാറ്റ ദൂഷ്യത്തിനാണ് മൂവരെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. സുരേഷ് കുമാറിനെതിരെ ആലപ്പുഴ ജില്ലയിലെ പാവള്ളി പഞ്ചായത്തിലെ ഒരു വീട്ടിൽ മദ്യപിച്ച് എത്തി അതിക്രമം കാട്ടിയെന്ന് സ്ത്രീ നൽകിയ പരാതിയിലും കേസുണ്ട്. പൂച്ചാക്കൽ പോലീസ് സ്റ്റേഷനിലാണ് ഈ കേസ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
September 24, 2024 9:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യപിച്ച പണം ആവശ്യപ്പെട്ടതിന് പ്രതികാരമായി 11 കെവി ഫ്യൂസൂരിയ കെഎസ്ഇബി ജീവനക്കാർക്ക് സസ്പെൻഷൻ