അപകടം ഒഴിവാക്കാൻ ബസ് വെട്ടിച്ചു: കെഎസ്ആർടിസി ഡ്രൈവർ ബസിന്റെ ക്യാബിനും സ്റ്റിയറിംഗിനും ഇടയിൽ കുടുങ്ങി മരിച്ചു

Last Updated:

ഇന്നലെ പുലർച്ചെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ മാണ്ഡ്യയ്ക്ക് സമീപമാണ് അപകടം നടന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
അപകടം ഒഴിവാക്കാൻ വെട്ടിച്ചപ്പോൾ ഡിവൈഡറിൽ ഇടിച്ചുണ്ടായ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്റെ ക്യാബിനും സ്റ്റിയറിംഗിനും ഇടയിൽ കുടുങ്ങി ഡ്രൈവർ മരിച്ചു. മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ തിരൂർ താനാളൂർ പകര ചക്കിയത്തിൽ ഹസീബ് 47( ആണ് മരിച്ചത്). കണ്ടക്ടർ റഫീഖിന് നിസാര പിക്കുകളേറ്റു. യാത്രക്കാർക്ക് പരിക്കില്ല. ഇന്നലെ പുലർച്ചെ ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ മാണ്ഡ്യയ്ക്ക് സമീപമാണ് അപകടം നടന്നത്. മലപ്പുറം -ബെംഗളുരു സ്പെഷ്യൽ വീക്കെൻഡ് സൂപ്പർ ഡീലക്ശ് ബസാണ് അപകടത്തിൽ പെട്ടത്.
മുന്നിൽ പോയ ലോറി പെട്ടന്ന് ബ്രേക്കിട്ടതോടെ കൂട്ടിയിടി ഒഴിവാക്കാനാണ് ഡ്രൈവറായ ഹസീബ് പെട്ടന്ന് ബസ് വെട്ടിച്ചു തിരിച്ചത്. വെട്ടിച്ച് തിരിച്ചപ്പോൾ റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഹസീബിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മദ്ദൂർ ട്രാഫിക്ക് പൊലീസ് കേസെടുത്തു. യാത്രക്കാരെ മറ്റ് ബസുകളിൽ യാത്രയാക്കി. അപകടത്തെത്തുടർന്ന് ബെംഗളൂരുവിൽ നിന്ന് ഇന്നലെയുള്ള ബസിന്റെ മടക്കയാത്ര റദ്ദാക്കി.പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അപകടം ഒഴിവാക്കാൻ ബസ് വെട്ടിച്ചു: കെഎസ്ആർടിസി ഡ്രൈവർ ബസിന്റെ ക്യാബിനും സ്റ്റിയറിംഗിനും ഇടയിൽ കുടുങ്ങി മരിച്ചു
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement