കൊച്ചി: കെഎസ്ആര്‍ടിസിക്ക് (KSRTC) റീട്ടെയില്‍ വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ (kerala high court) അപ്പീല്‍ നല്കി എണ്ണക്കമ്പനികള്‍.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ബി.പി.സി.എല്‍ ഓയില്‍ എന്നീ കമ്പനികളാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് എണ്ണക്കമ്പനികളുടെ അപ്പീലില്‍ പറയുന്നു.
റീട്ടെയില്‍ കമ്പനികള്‍ക്ക് നല്കുന്ന വിലയേക്കാള്‍ മുപ്പത് രൂപയോളം അധിക വിലയാണ് ഒരു ലീറ്റര്‍ ഡീസിന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് ഇടാക്കുന്നത്.
വില നിര്‍ണയം വിവേചനപരമെന്നും പൊതുതാത്പര്യത്തിനെതിരെന്നും കാണിച്ച് നല്കിയ ഹര്‍ജിയില്‍ വന്‍കിട ഉപഭോക്താവ് എന്ന പേരില്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് ഡീസലിന് അധിക നിരക്ക് ഈടാക്കിയിരുന്ന എണ്ണക്കമ്പനികളുടെ നടപടി ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ കോടതി തടയുകയായിരുന്നു.
പൊതുസേവന മേഖലയിലുളള കെഎസ്ആര്‍ടിസിയോട് കൂടുതല്‍ തുക വാങ്ങുകയും സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് കുറഞ്ഞ തുക ഈടാക്കുകയും ചെയ്യുന്ന നടപടി വിവേചനപരമാണെന്നും കോടതി അന്ന് നിരീക്ഷിച്ചിരുന്നു. എണ്ണക്കമ്പനികളുടെ വില നിര്‍ണയത്തില്‍ പ്രഥമദ്യഷ്ടാ അപാകതയുണ്ടെന്നും കോടതി പറഞ്ഞിരുന്നു.
KSRTC | ജീവനക്കാര്‍ക്ക് ആശ്വാസം; കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം ആരംഭിച്ചു
കെഎസ്ആര്‍ടിസിയില്‍(KSRTC) ശമ്പളവിതരണം ആരംഭിച്ചു. മാര്‍ച്ച് മാസത്തെ ശമ്പളം(Salary) ഇന്ന് തന്നെ പൂര്‍ണമായി വിതരണം ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഒരു മാസം ശമ്പളം നല്കാന് 82 കോടി രൂപയാണ് വേണ്ടത്. കെഎസ്ആര്‍ടിസിയുടെ പക്കല്‍ ഏഴ് കോടി രൂപയാണ് ശമ്പളവിതരണത്തിനായി ഉണ്ടായിരുന്നത്.
84 കോടിയിലേറെയാണ് ശമ്പള വിതരണത്തിനാവശ്യമായുള്ളത്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി അക്കൗണ്ടിലെത്തിയാതോടെ രാത്രിയോടെ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയും. വിഷുവിനും ഈസ്റ്ററിനും മുന്‍പ് ശമ്പളം നല്കാത്തതിനാല് ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധത്തിലാണ്.
സര്‍ക്കാര്‍ സഹായമായി ലഭിച്ച 30 കോടി കെഎസ്ആര്‍ടിസി ആക്കൗണ്ടിലെത്തി. 45 കോടി ഓവര്‍ ഡ്രാഫ്റ്റെടുത്തു. 7 കോടിയോളം കെഎസ്ആര്‍ടിസിയുടെ പക്കലുണ്ടായിരുന്നു. ഇതെല്ലാം ചേര്‍ത്താണ് ശമ്പള വിതരണത്തിനുള്ള പണം കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala high court, Ksrtc